Thursday, March 19, 2026 Last Updated 16 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 02.05 AM

ബി.ജെ.പി. ഭരണത്തില്‍ സാമൂഹികനീതി ആക്രമിക്കപ്പെടുന്നു: എ.കെ. ആന്റണി

തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ അടിസ്‌ഥാന തത്വങ്ങളില്‍ വെള്ളം ചേര്‍ത്ത്‌ കാലക്രമേണ ആ പദ്ധതി ഇല്ലാതാക്കാനാണു ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമെന്ന്‌ എ.കെ. ആന്റണി. സാമൂഹികനീതി അക്രമിക്കപ്പെടുന്നതിന്റെ തെളിവാണത്‌. അതിനെതിരേ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ശക്‌തമായ പ്രക്ഷോഭം നടത്തേണ്ടതുണ്ടെന്നും എ.കെ. ആന്റണി പറഞ്ഞു. കോണ്‍ഗ്രസിന്റെ 141-ാമത്‌ സ്‌ഥാപക ദിനാഘോഷത്തോടനുബന്ധിച്ച്‌ സേവാദള്‍ വോളണ്ടിയര്‍മാരുടെ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിച്ച്‌ കെപി.സി.സിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത്‌ കോണ്‍ഗ്രസിന്റെ ജന്മദിനം ആഘോഷിക്കാന്‍ പറ്റിയ അന്തരീക്ഷമല്ല. ഗാന്ധിജിക്കു പകരം ഗോഡ്‌സേയെ ഉയര്‍ത്തിക്കാട്ടാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നു. പൗരന്മാരെ രണ്ടുതരമായി കാണുന്ന സവര്‍ക്കറാണു രാഷ്‌ട്രനേതാവെന്നു വിശ്വസിക്കുന്ന ഭരണകൂടം മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും സമത്വവും നിഷേധിച്ച്‌ ഭരണഘടനയെ പിച്ചിച്ചീന്തുകയാണെന്നും ആന്റണി പറഞ്ഞു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ്‌ മുന്‍ഷി, കെപി.സി.സി മുന്‍ പ്രസിഡന്റ്‌ വി.എം സുധീരന്‍, കെപി.സി.സി വര്‍ക്കിങ്‌ പ്രസിഡന്റ്‌ പി.സി വിഷ്‌ണുനാഥ്‌, സംഘടനാ ചുമതലയുള്ള കെപി.സി.സി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങളായ ചെറിയാന്‍ ഫിലിപ്പ്‌, പന്തളം സുധാകരന്‍, കെപി.സി.സി ഭാരവാഹികളായ എം. വിന്‍സന്റ്‌ എം.എല്‍.എ, പാലോട്‌ രവി, എം.എ. വാഹിദ്‌, മരിയാപുരം ശ്രീകുമാര്‍, എം.എം. നസീര്‍, കെ.എസ്‌. ശബരീനാഥന്‍, കെ.ബി. ശശികുമാര്‍, ഡി.സി.സി പ്രസിഡന്റ്‌ എന്‍. ശക്‌തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Monday 29 Dec 2025 02.05 AM
YOU MAY BE INTERESTED
Ads by Google
Ads by Google