Thursday, March 19, 2026 Last Updated 32 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.49 AM

എട്ടു കോണ്‍ഗ്രസ്‌ അംഗങ്ങള്‍ രാജിവച്ച്‌ ബി.ജെ.പിക്കൊപ്പം

uploads/news/2025/12/817869/6.jpg

തൃശൂര്‍: 'ഓപ്പറേഷന്‍ താമര'യിലൂടെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ ഭരണം ബി.ജെ.പി. സഖ്യത്തിന്‌. കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച എട്ട്‌ അംഗങ്ങള്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ച്‌ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുകയായിരുന്നു. പിന്നാലെ സഖ്യം രംഗത്തിറക്കിയ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥി വിജയിച്ചതോടെ ഭരണവും കൈപ്പിടിയിലായി.
24 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫ്‌: 10, യു.ഡി.എഫ്‌: എട്ട്‌, ബി.ജെ.പി: നാല്‌, സ്വതന്ത്രര്‍: രണ്ട്‌ എന്നിങ്ങനെയായിരുന്നു കക്ഷിനില. കോണ്‍ഗ്രസ്‌ വിമതയായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച്‌ ഭരണം പിടിക്കാന്‍ എല്‍.ഡി.എഫ്‌. നീക്കം നടത്തുന്നതിനിടെയായിരുന്നു നാടകീയ ചുവടുമാറ്റം.
മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ്‌ സന്തോഷ്‌, ലിന്റോ പള്ളിപ്പറമ്പന്‍, സിജി രാജേഷ്‌, സിബി പൗലോസ്‌, നൂര്‍ജഹാന്‍ നവാസ്‌ എന്നിവരാണ്‌ കോണ്‍ഗ്രസ്‌ വിട്ടത്‌. തുടര്‍ന്ന്‌ സ്വതന്ത്രയായി മത്സരിച്ച ടെസി ജോസിനെ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിയായി അവതരിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്‌ഥാനാര്‍ഥിയായ കെ.ആര്‍. ഔസേപ്പിനെ ബി.ജെ.പി. പ്രതിനിധികളുടെ പിന്തുണയോടെ പരാജയപ്പെടുത്തിയ ടെസി ജോസ്‌ പ്രസിഡന്റായി. ഉച്ചകഴിഞ്ഞു നടന്ന വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ നൂര്‍ജഹാന്‍ നവാസ്‌ വിജയിയായി.
മണ്‌ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയോടും പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വം കാണിച്ച നീതികേടില്‍ പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ ഡി.സി.സി. പ്രസിഡന്റിന്‌ അയച്ച കത്തില്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.ന്റ

Ads by Google
Sunday 28 Dec 2025 10.49 AM
YOU MAY BE INTERESTED
Ads by Google
Ads by Google