Thursday, March 19, 2026 Last Updated 32 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.49 AM

4.5 കോടി രൂപയുടെ ഹൈബ്രിഡ്‌ കഞ്ചാവുമായി യാത്രക്കാര്‍ പിടിയില്‍

uploads/news/2025/12/817868/5.jpg

നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന്‌ വേട്ട. 4.5 കോടി രൂപ വില വരുന്ന ഹൈബ്രിഡ്‌ കഞ്ചാവുമായി രണ്ടു യാത്രക്കാരെ കസ്‌റ്റംസ്‌ വിഭാഗം പിടികൂടി.
ഇന്നലെ പുലര്‍ച്ചെ 1.25നു തായ്‌ എയര്‍ ഏഷ്യ വിമാനത്തില്‍ തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍ നിന്നെത്തിയ കോഴിക്കോട്‌ സ്വദേശികളായ ഷാനവാസ്‌, മൂസക്കുട്ടി അബ്‌ദുള്‍ നാസര്‍ എന്നിവരാണ്‌ പിടിയിലായത്‌.
4.3 കിലോഗ്രാം തൂക്കം വരുന്ന ഹൈബ്രിഡ്‌ കഞ്ചാവ്‌ ബാഗേജിനകത്തു പല ഭാഗത്തായി ടൈല്‍ രൂപത്തിലാണ്‌ ഒളിപ്പിച്ചിരുന്നത്‌. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മയക്കുമരുന്ന്‌ പിടികൂടിയത്‌. പുതുവല്‍സരാഘോഷത്തിന്‌ ലക്ഷ്യമിട്ടാണ്‌ ഇതു കൊണ്ടുവന്നതെന്നാണ്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കുന്നത്‌.

Ads by Google
Sunday 28 Dec 2025 10.49 AM
YOU MAY BE INTERESTED
Ads by Google
Ads by Google