Thursday, March 19, 2026 Last Updated 32 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.48 AM

പാല്‍ വില വര്‍ധിപ്പിക്കണം ക്ഷീര കര്‍ഷക കോണ്‍ഗ്രസ്‌

തിരുവനന്തപുരം: പാല്‍ വില വര്‍ധിപ്പിക്കണമെന്ന്‌ ക്ഷീര കര്‍ഷക കോണ്‍ഗ്രസ്‌ ആവശ്യപെട്ടു. പാല്‍ വില വര്‍ധിപ്പിക്കുന്നതിന്‌ വേണ്ടി എറണാകുളം മേഖല യൂണിയന്‍ കഴിഞ്ഞ ആറു മാസക്കാലമായി നിവേദനവും സമ്മര്‍ദവമായി പോയപ്പോള്‍ ഫെഡറേഷന്‍ തലത്തില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ വില കൂട്ടും എന്നാണ്‌ പറഞ്ഞിരുന്നത്‌. ഇനിയെങ്കിലും വില കൂട്ടിയില്ലെങ്കില്‍ ക്ഷീര കര്‍ഷകര്‍ പ്രക്ഷോഭ പരിപാടിയുമായി പോകേണ്ട അവസ്‌ഥയാണുള്ളത്‌.
നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവും ക്ഷീര മേഖലയിലുള്ള അവശ്യവസ്‌തുക്കളുടെ വില വര്‍ധനവും ക്ഷീരകര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യമാണുള്ളത്‌. ഇനിയെങ്കിലും പാല്‍ വിലയില്‍ അഞ്ച്‌ രൂപയുടെ വര്‍ധന എങ്കിലും വരുത്തിയില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുകാനാണ്‌ തീരുമാനമെന്ന്‌ ക്ഷീരകോണ്‍ഗ്രസ്‌ മധ്യമേഖല വര്‍ക്കിങ്‌ പ്രസിഡന്റും മില്‍മ മുന്‍ ചെയര്‍മാനുമായ ജോണ്‍ തെരുവത്ത്‌ അറിയിച്ചു.

Ads by Google
Sunday 28 Dec 2025 10.48 AM
YOU MAY BE INTERESTED
Ads by Google
Ads by Google