Thursday, March 19, 2026 Last Updated 32 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.48 AM

പിണറായി ഏകാധിപതി: സതീശന്‍

പറവൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയായ ഭരണാധികാരിയാണെന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍.
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്‌ പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും പിണറായിയും ഒരുമിച്ചുനില്‍ക്കുന്ന ചിത്രം സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചെന്നുകാട്ടി കെ.പി.സി.സി. രാഷ്‌ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ വീട്ടില്‍നിന്ന്‌ രാത്രി അറസ്‌റ്റ്‌ ചെയ്‌തത്‌ ഇതിനു തെളിവാണ്‌. ഇത്‌ സ്‌റ്റാലിന്റെ റഷ്യയോ ഈദി അമീന്റെ ഉഗാണ്ടയോ അല്ല, ജനാധിപത്യ കേരളമാണ്‌. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ മുഖ്യമന്ത്രി കണ്ടതിന്റെ വീഡിയോ എല്ലാ മാധ്യമങ്ങളിലും വന്നതാണ്‌. പോറ്റിയെ മുഖ്യമന്ത്രി കണ്ടില്ലെന്നു പറഞ്ഞ ഏകവ്യക്‌തി സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാത്രമാണ്‌. കോണ്‍ഗ്രസ്‌ നേതാവ്‌ സോണിയാ ഗാന്ധിക്കെതിരായ സി.പി.എമ്മിന്റെ കള്ളപ്രചാരണത്തിന്‌ മറുപടിയായാണ്‌ മുഖ്യമന്ത്രിയും ഉണ്ണികൃഷ്‌ണന്‍ പോറ്റിയും ഒന്നിച്ചുള്ള ചിത്രം പോസ്‌റ്റ്‌ ചെയ്‌തതെന്നും സതീശന്‍ പറഞ്ഞു.
എ.ഐ. ഉപയോഗിച്ച്‌ ഏറ്റവും കൂടുതല്‍ അധിക്ഷേപം നടത്തിയതു സി.പി.എമ്മാണ്‌. സ്വര്‍ണക്കൊള്ളക്കാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്‌. കൊള്ള മറയ്‌ക്കാനാണ്‌ കേസും അറസ്‌റ്റുമായി ഇറങ്ങിയിരിക്കുന്നത്‌. പാട്ടും ചിത്രവും കണ്ട്‌ എന്തു കലാപമാണ്‌ ഉണ്ടാകുന്നതെന്നും സതീശന്‍ ചോദിച്ചു.

Ads by Google
Sunday 28 Dec 2025 10.48 AM
YOU MAY BE INTERESTED
Ads by Google
Ads by Google