Thursday, March 19, 2026 Last Updated 32 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.48 AM

കോണ്‍ഗ്രസ്‌ സ്‌ഥാപക ദിനാഘോഷം ഇന്ന്‌; എ.കെ. ആന്റണി പതാക ഉയര്‍ത്തും

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്‌ഥാപക ദിനം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഇന്നു വിപുലമായി ആഘോഷിക്കുമെന്നു സംഘടനാ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.
രാവിലെ 10നു കെ.പി.സി.സി. ആസ്‌ഥാനത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി അംഗം എ. കെ. ആന്റണി പാര്‍ട്ടി പതാക ഉയര്‍ത്തും. സേവാദള്‍ വളണ്ടിയര്‍മാര്‍ നല്‍കുന്ന ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിച്ചശേഷം ജന്മദിന സന്ദേശം നല്‍കും. കെ.പി.സി.സി. മുന്‍ പ്രസിഡന്റ്‌മാര്‍, കെ.പി.സി.സി. വര്‍ക്കിങ്‌ പ്രസിഡന്റുമാര്‍, രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങള്‍, കെ.പി.സി.സി. ഭാരവാഹികള്‍,
മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡി.സി.സി, ബ്ലോക്ക്‌, മണ്‌ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും പാര്‍ട്ടി പതാക ഉയര്‍ത്തി സംസ്‌ഥാന വ്യാപകമായി സ്‌ഥാപകദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.

Ads by Google
Sunday 28 Dec 2025 10.48 AM
YOU MAY BE INTERESTED
Ads by Google
Ads by Google