Thursday, March 19, 2026 Last Updated 32 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.48 AM

എസ്‌.ഡി.പി.ഐ. പിന്തുണ: പഞ്ചായത്ത്‌ പ്രസിഡന്റിനെ കോണ്‍ഗ്രസ്‌ പുറത്താക്കി

തൃശൂര്‍: ചൊന്നൂര്‍ പഞ്ചായത്തില്‍ എസ്‌.ഡി.പി.ഐ. പിന്തുണയോടെ പ്രസിഡന്റായ എം.എം. നിധീഷിനെ കോണ്‍ഗ്രസില്‍നിന്ന്‌ പുറത്താക്കി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം രാജിവയ്‌ക്കാന്‍ കെ.പി.സി.സി. നേതൃത്വം ആവശ്യപ്പെട്ടെങ്കിലും നിധീഷ്‌ വഴങ്ങാതിരുന്നതോടെയാണ്‌ നടപടി.
പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ രണ്ട്‌ എസ്‌.ഡി.പി.ഐ. അംഗങ്ങളുടെ പിന്തുണയോടെയാണ്‌ നിധീഷ്‌ ജയിച്ചത്‌. ആകെ 14 അംഗങ്ങളില്‍ എല്‍.ഡി.എഫ്‌-ആറ്‌, യു.ഡി.എഫ്‌-അഞ്ച്‌, എസ്‌.ഡി.പി.ഐ-രണ്ട്‌, ബി.ജെ.പി-ഒന്ന്‌ എന്നിങ്ങനെയാണ്‌ കക്ഷിനില. എസ്‌.ഡി.പി.ഐയുടേത്‌ ഉള്‍പ്പെടെ നിധീഷിന്‌ ഏഴ്‌ വോട്ട്‌ ലഭിച്ചു. ബി.ജെ.പി. വോട്ടെടുപ്പില്‍നിന്ന്‌ വിട്ടുനിന്നു. ചൊന്നൂര്‍ പഞ്ചായത്ത്‌ രൂപീകരിക്കപ്പെട്ടശേഷം ഒരേയൊരുതവണ, നാലുവര്‍ഷം മാത്രമാണ്‌ യു.ഡി.എഫ്‌. അധികാരത്തിലിരുന്നിട്ടുള്ളത്‌.

Ads by Google
Sunday 28 Dec 2025 10.48 AM
YOU MAY BE INTERESTED
Ads by Google
Ads by Google