Thursday, March 19, 2026 Last Updated 2 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.51 AM

ചരിത്രം കുറിച്ച്‌ ദിയ; ഇനി പാലായുടെ ഭരണസാരഥി

uploads/news/2025/12/817780/3.jpg

പാലാ: സ്വതന്ത്ര കൂട്ടായ്‌മയുടെ പിന്തുണയില്‍ പാലാ നഗരഭരണം യു.ഡി.എഫിന്‌. സ്വതന്ത്രകൂട്ടായ്‌മയിലെ 21 വയസുകാരിയായ ദിയ ബിനു പുളിക്കകണ്ടത്തില്‍ ചെയര്‍പഴ്‌സണ്‍. മറ്റൊരു സ്വതന്ത്ര അംഗം മായാ രാഹുലാണ്‌ വൈസ്‌ ചെയര്‍പഴ്‌സണ്‍. പാലാ ഡി.ഇ.ഒ: സി.സത്യപാലന്‍ വരണാധികാരിയായിരുന്നു.
ചെയര്‍പഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ദിയബിനുവിന്‌ 14 വോട്ടും കേരളാ കോണ്‍ഗ്രസി(എം) ലെ ബെറ്റി ഷാജുവിന്‌ 12 വോട്ടും ലഭിച്ചു. ഉച്ചകഴിഞ്ഞ്‌ നടന്ന വൈസ്‌ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ മായാ രാഹുലിന്‌ കേരളാ കോണ്‍ഗ്രസി(എം) ലെ ബിജു പാലൂപടവനായിരുന്നു എതിരാളി.
പാലാ തെക്കേക്കരയിലെ 15-ാം വാര്‍ഡ്‌ കൗണ്‍സിലറാണ്‌ ദിയ. 40 വര്‍ഷത്തോളം കേരളാ കോണ്‍ഗ്രസ്‌(എം) പാലാ നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റായിരുന്ന പുളിക്കകണ്ടത്തില്‍ പി.വി സുകുമാരന്‍ നായരുടെ കൊച്ചുമകളാണ്‌ ദിയ ബിനു. അച്‌ഛന്‍ അഡ്വ. ബിനു പുളിക്കകണ്ടം കാല്‍നൂറ്റാണ്ടായി പാലാ നഗരസഭാ കൗണ്‍സിലറാണ്‌. ക്ഷേമയാണ്‌ അമ്മ. പ്‌ളസ്‌ വണ്‍ വിദ്യാര്‍ഥിനിയായ ശ്രേയ ബിനു ഏക സഹോദരി. മുന്‍കൗണ്‍സിലംഗമായ മായാ രാഹുല്‍ എം.എസ്സി. ഇന്‍ഫര്‍മേഷന്‍സിലും മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദധാരിയാണ്‌. ഭര്‍ത്താവ്‌ രാഹുല്‍ ബിസിനസുകാരനാണ്‌. ബി.ബി.എ. വിദ്യാര്‍ഥി നകുല്‍, പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥി നരേന്‍, അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥി നമന്‍ എന്നിവരാണ്‌ മക്കള്‍.

Ads by Google
Saturday 27 Dec 2025 11.51 AM
YOU MAY BE INTERESTED
Ads by Google
Ads by Google