Thursday, March 19, 2026 Last Updated 19 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.50 AM

ഇന്‍ഫന്റ്‌ ജീസസ്‌ ഹോസ്‌പിറ്റലിന്‌ മണിമലയില്‍ പ്രൗഢമായ തുടക്കം

മണിമല: ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ആശുപത്രിയുടെ നേതൃത്വത്തില്‍ മണിമലയില്‍ ആരംഭിക്കുന്ന ഇന്‍ഫന്റ്‌ ജീസസ്‌ ഹോസ്‌പിറ്റലിനു ക്രിസ്‌മസ്‌ ദിനത്തില്‍ മണിമലയില്‍ പ്രൗഢമായ തുടക്കം. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച്‌ ബിഷപ്‌ മാര്‍ തോമസ്‌ തറയില്‍ ഇന്‍ഫന്റ്‌ ജീസസ്‌ ഹോസ്‌പിറ്റലിന്റെ ഉദ്‌ഘാടനവും മുന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ പെരുന്തോട്ടം വെഞ്ചരിപ്പ്‌ കര്‍മ്മവും നിര്‍വഹിച്ചു.
ആതുരസേവന മേഖലയില്‍ മികച്ച സംഭാവനകളാണു സഭ നല്‍കിയവരുന്നതെന്ന്‌ മാര്‍ തോമസ്‌ തറയില്‍ പറഞ്ഞു. ഈശോയുടെ കരുണയുടെ മുഖമായി മാറാന്‍ ആരോഗ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു കഴിയണമെന്നും മനുഷ്യാവതാര ജൂബിലിക്ക്‌ അതിരൂപതയുടെ ആയുരാരോഗ്യ സ്‌മാരകമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
ആശുപത്രികള്‍ മിഷന്‍ചൈതന്യം പ്രകടിപ്പിക്കാനുള്ള സാധ്യതാ കേന്ദ്രങ്ങളായി മാറണമെന്നു മതാന്തര സംവാദത്തിന്റെ തിരുസംഘത്തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ കൂവക്കാട്ട്‌ അധ്യക്ഷപ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. കാത്തിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ്‌ പുളിക്കല്‍ അനുഗ്രഹപ്രഭാഷണവും വികാരി ജനറല്‍ ഫാ. ഡോ. ജോണ്‍ തെക്കേക്കര ആമുഖപ്രഭാഷണവും നടത്തി.
സംസ്‌ഥാന മന്ത്രി വി.എന്‍. വാസവന്‍, ചീഫ്‌ വിപ്പ്‌ എന്‍. ജയരാജ്‌, ആന്റോ ആന്റണി എം.പി, ജോബ്‌ മൈക്കിള്‍ എം.എല്‍.എ, അപ്പസ്‌തോലിക്‌ ന്യൂണ്‍ഷോ എമരിറ്റസ്‌ മാര്‍ ജോര്‍ജ്‌ കോച്ചേരി, ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ഹോസ്‌പിറ്റല്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഫാ. ജെയിംസ്‌ പി. കുന്നത്ത്‌, അസോസിയേറ്റ്‌ ഡയറക്‌ടര്‍മാരായ ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. ജേക്കബ്‌ അത്തിക്കളം, ഫാ. ജോസ്‌ പുത്തന്‍ചിറ, ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ഡോ.എന്‍. രാധാകൃഷ്‌ണന്‍, ഡോ. തോമസ്‌ സഖറിയ, ഡോ. ജിജി ജേക്കബ്‌ എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രി നിര്‍മ്മാണത്തില്‍ സഹകരിച്ച ഹോസ്‌ടെക്‌ ഹെല്‍ത്ത്‌ കെയര്‍ കണ്‍സള്‍ട്ടന്റ്‌ പി.എം.സി, വെട്ടൂര്‍ കണ്‍സ്‌ട്രക്ഷന്‍സ്‌ എന്‍ജിനീയറിങ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നീ സ്‌ഥാപനങ്ങള്‍ക്കു പുരസ്‌കാരങ്ങള്‍ നല്‍കി.
മണിമല ഇന്‍ഫന്റ്‌ ജീസസ്‌ ഹോസ്‌പിറ്റലില്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഒ.പി. സൗകര്യം ക്രമീകരിച്ചിട്ടുണ്ട്‌. ഒരേ സമയം 100 രോഗികളെ കിടത്തി പരിചരിക്കാനുള്ള സൗകര്യവും തയാറാക്കിയിട്ടുണ്ട്‌. ആദ്യ ഘട്ടത്തില്‍ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌ നിയോനാറ്റോളജി, ഒബ്‌സ്റ്റെട്രിക്‌സ് ഗൈനക്കോളജി, ഇ.എന്‍.ടി. ജനറല്‍ ലാപ്രോസ്‌കോപിക്‌ സര്‍ജറി, ഓര്‍ത്തോപ്പീഡിക്‌സ്, സൂപ്പര്‍ സ്‌പെഷാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളായ കാര്‍ഡിയോളജി, ന്യൂറോളജി, യൂറോളജി, പള്‍മണോളജി, ന്യൂറോസര്‍ജറി, നെഫ്രോളജി, ഗ്യാസ്‌ട്രോളജി, റുമറ്റോളജി തുടങ്ങിയവ ഡിപ്പാര്‍ട്ടുമെന്റുകളുടെ സേവനം ലഭ്യമാണ്‌. 24 മണിക്കൂറും അഡ്വാന്‍സ്‌ഡ് ആംബുലന്‍സ്‌ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്‌. എക്കോ കാര്‍ഡിയോഗ്രാഫി, ടി.എം.ടി, പി.എഫ്‌.ടി., ഡിജിറ്റല്‍ എക്‌സ്റേ, അള്‍ട്രാസൗണ്ട്‌ സ്‌കാനിങ്‌, സി.ടി. സ്‌കാന്‍, ലാബ്‌, ഫാര്‍മസി സൗകര്യങ്ങള്‍ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ തയാറാക്കിയിട്ടുണ്ട്‌. 24 മണിക്കൂറും സുസജ്‌ജമായ രണ്ട്‌ ലാമിനര്‍ ഫ്‌ളോ ഓപ്പറേഷന്‍ തിയറ്റര്‍ സൗകര്യങ്ങളുണ്ട്‌. വെന്റിലേറ്റര്‍ സൗകര്യത്തോടുള്ള ഐ.സി.യു., മെഡിക്കല്‍ ഐ.സി.യു, സര്‍ജിക്കല്‍ ഐ.സി.യു, നവജാത ശിശുക്കളുടെ പരിചരണത്തിനായുള്ള ഐ.സി.യു, പ്രസവാനന്തര ശുശ്രൂഷകള്‍ക്കായി യുറോഷ്യന്‍ സ്‌റ്റാന്‍ഡേര്‍ഡില്‍ നിര്‍മ്മിക്കപ്പെട്ട ലേബര്‍ സ്യൂട്ട്‌ റൂം എന്നിവയും പ്രത്യേകതയാണ്‌. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്‍ഫന്റ്‌ ജീസസ്‌ ഹോസ്‌പിറ്റലിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാവും. അപ്പോള്‍ ആശുപത്രിയിലെ കിടക്കളുടെ എണ്ണം 250 ആയി ഉയരും.

Ads by Google
Saturday 27 Dec 2025 11.50 AM
YOU MAY BE INTERESTED
Ads by Google
Ads by Google