Thursday, March 19, 2026 Last Updated 32 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Dec 2025 02.28 AM

ദീപ്‌തിയെ വെട്ടിയത്‌ കൊണ്ടുനടന്നവരും വളര്‍ത്തിയവരും: സിമി റോസ്‌ബെല്‍ ജോണ്‍

uploads/news/2025/12/817552/25k7.jpg

കൊച്ചി: ദീപ്‌തി മേരി വര്‍ഗീസിനെ കൊണ്ടുനടന്നതും വളര്‍ത്തിയവരുമെല്ലാം തന്നെയാണ്‌ ഇപ്പോള്‍ വെട്ടിയതെന്നു പുറത്താക്കപ്പെട്ട നേതാവ്‌ സിമി റോസ്‌ബെല്‍ ജോണ്‍.
ഇന്ന്‌ പാര്‍ട്ടിക്കു വിധേയയാണെന്നുപറയുന്ന ദീപ്‌തി ഒരുകാലത്തു പാര്‍ട്ടിക്കു വിധേയയായിരുന്നില്ല. കോര്‍പറേഷന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പനമ്പള്ളി നഗറില്‍ നിന്നു താന്‍ മത്സരിക്കുമ്പോള്‍ അന്നു ദീപ്‌തി തനിക്കെതിരേ വിമത സ്‌ഥാനാര്‍ഥിയായി മത്സരിച്ചു. അന്ന്‌ വി.ഡി. സതീശന്‍ പറഞ്ഞിട്ടാണു തനിക്കെതിരേ മത്സരിക്കുന്നതെന്നു ദീപ്‌തി പറഞ്ഞിരുന്നു. ഇന്ന്‌ അതേ സതീശന്‍ തന്നെയാണു ദീപ്‌തിയെ വെട്ടിയത്‌. പ്രതിപക്ഷ നേതാവും എറണാകുളത്തെ എം.എല്‍.എമാരും എല്ലാവരുംകൂടി ചേര്‍ന്നു കൂട്ടായാണ്‌ ദീപ്‌തിയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്‌. പാര്‍ട്ടിക്കുവേണ്ടി ഒരുപാട്‌ കഷ്‌ടപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തിട്ടും എനിക്ക്‌ കെ.പി.സി.സി. ഭാരവാഹി ആകാന്‍ സാധിച്ചില്ല. ഇവര്‍ക്കൊക്കെ നിരവധി പദവികള്‍ കിട്ടിയല്ലോ. ദീപ്‌തിയെ പാര്‍ട്ടി പുറത്താക്കിയിട്ടു മൂന്നുമാസം കഴിഞ്ഞപ്പോള്‍ ഓള്‍ ഇന്ത്യാ സെക്രട്ടറി ആവുകയാണു ചെയ്‌തത്‌.
അക്കാലത്ത്‌ എന്‍. വേണുഗോപാല്‍ കൊച്ചിയുടെ മേയറാകാതിരിക്കാന്‍ കുറേ റിബല്‍ സ്‌ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. അന്ന്‌ ഒരു വോട്ടിനാണു വേണുഗോപാലിനു മേയറാകാന്‍ കഴിയാതെ പോയത്‌. ആ പകയെല്ലാം ഇന്നു ദീപ്‌തിക്കെതിരേ വീട്ടിയതാകാനാണ്‌ സാധ്യത.
ഇവിടുത്തെ പവര്‍ ഗ്രൂപ്പിനെപ്പറ്റി മൂന്നുപേര്‍ എന്നോടു പരാതി പറഞ്ഞിരുന്നു. അതു തുറന്നു പറയുകയാണു താന്‍ ചെയ്‌തത്‌. -സിമി പറഞ്ഞു.

Ads by Google
Thursday 25 Dec 2025 02.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google