Thursday, March 19, 2026 Last Updated 0 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Dec 2025 02.28 AM

ദീപ്‌തിയെ മേയറാക്കാത്തതില്‍ കടുത്ത വിമര്‍ശം; ദീപ്‌തി മേയര്‍ പദവി ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ തെറ്റുപറയാനാകില്ല: വേണുഗോപാല്‍

uploads/news/2025/12/817550/25k5.jpg

കല്‍പ്പറ്റ: മേയര്‍ പദവി ദീപ്‌തി മേരി വര്‍ഗീസ്‌ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ തെറ്റുപറയാനാകില്ലെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
മേയര്‍ സ്‌ഥാനത്തു പരിഗണിച്ചിരുന്ന ദീപ്‌തി മേരി വര്‍ഗീസിനു പ്രയാസം ഉണ്ടായത്‌ സ്വാഭാവികമാണ്‌. ഐക്യത്തോടെയുള്ള പ്രവര്‍ത്തനത്തിനു വിട്ടുവീഴ്‌ചയോടെ പ്രവര്‍ത്തിക്കണമെന്നാണു ജനം ആഗ്രഹിക്കുന്നത്‌.
കൊച്ചി മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ട്‌. അതെല്ലാവരും അംഗീകരിക്കും. പാര്‍ട്ടി തീരുമാനം അന്തിമമാണ്‌. അപാകതയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യേണ്ടതു പാര്‍ട്ടി വേദികളിലാണ്‌. അതു ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ കെ.എസ്‌.യു. പ്രസിഡന്റായിരുന്ന കാലത്ത്‌, കോണ്‍ഗ്രസിനു കടന്നുചെല്ലാന്‍ കഴിയാതിരുന്ന മഹാരാജാസ്‌ കോളജില്‍ ശക്‌തമായ പ്രവര്‍ത്തനം കാഴ്‌ചവച്ച്‌ അന്നുമുതല്‍ ഇന്നുവരെ പൊതുപ്രവര്‍ത്തനം നടത്തുന്ന സഹോദരിയായ അവര്‍ മേയര്‍ പദവി ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ തെറ്റുപറയാനാകില്ല. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസ്‌. ഒന്നിനോടും കടക്കുപുറത്തെന്നു പറയുന്ന പാര്‍ട്ടിയല്ല. അതാണ്‌ കോണ്‍ഗ്രസിന്റെ സൗന്ദര്യവും.
പാര്‍ട്ടി തീരുമാനമെടുക്കുമ്പോള്‍, പാര്‍ട്ടിതലങ്ങളില്‍ ആലോചിച്ച്‌ എന്താണോ അന്നത്തെ കാലഘട്ടത്തില്‍ പാര്‍ട്ടിക്ക്‌ അനുയോജ്യമായത്‌ അത്‌ നേതൃത്വം ആലോചിച്ചെടുക്കും. അതിനെ അങ്ങനെ വ്യാഖ്യാനിച്ചാല്‍ മതി. ഒന്നോ രണ്ടോ സ്‌ഥലത്തെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലാകെ അഭിപ്രായവ്യത്യാസം എന്നു പറയുന്നതു ശരിയല്ല. കോണ്‍ഗ്രസിലും യു.ഡി.എഫിലും താരതമ്യേന പ്രശ്‌നങ്ങള്‍ കുറഞ്ഞ കാലഘട്ടമാണിത്‌. ജനാധിമാപന സമ്മേളനം നടക്കും. ചലച്ചിത്ര താരം നാദിറ മെഹ്‌റിന്‍ ഉദ്‌ഘാടനം ചെയ്ും'-വേണുഗോപാല്‍ വിശദീകരിച്ചു.

Ads by Google
Thursday 25 Dec 2025 02.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google