Thursday, March 19, 2026 Last Updated 0 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Dec 2025 02.28 AM

തിരുവനന്തപുരത്ത്‌ യു.ഡി.എഫിന്റെ മേയര്‍ സ്‌ഥാനാര്‍ഥി ശബരീനാഥന്‍

uploads/news/2025/12/817548/25k3.jpg

തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍ സ്‌ഥാനത്തേക്കു യു.ഡി.എഫില്‍നിന്ന്‌ കെ.എസ്‌.ശബരീനാഥന്‍ മത്സരിക്കും.
മേരി പുഷ്‌പം ഡപ്യൂട്ടി മേയര്‍ സ്‌ഥാനാര്‍ഥിയായും മത്സരിക്കും. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്‌ഥാനങ്ങളിലേക്ക്‌ മത്സരിക്കാന്‍ എല്‍.ഡി.എഫും തീരുമാനിച്ചു. മത്സരിക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും തീരുമാനിച്ചതോടെ വീണ്ടുമൊരു പോരാട്ടത്തിനുകൂടി കോര്‍പറേഷനില്‍ കളമൊരുങ്ങുകയാണ്‌. 100 കൗണ്‍സിലര്‍മാരില്‍ 50 പേരുള്ള ബി.ജെ.പിക്ക്‌ ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയില്‍ വിജയം ഉറപ്പാണെങ്കിലും ഏകപക്ഷീയമായി
അവര്‍ ജയിക്കുന്ന സ്‌ഥിതി ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ്‌ എല്‍.ഡി.എഫും യു.ഡി.എഫും പോരാട്ടത്തിനിറങ്ങുന്നത്‌. തോല്‍വി ഉറപ്പാണെങ്കിലും ബി.ജെ.പിക്കെതിരേ സ്‌ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നാല്‍, അവര്‍ക്കു മുന്നില്‍ രാഷ്‌ട്രീയമായി അടിയറവ്‌ പറഞ്ഞുവെന്ന ആരോപണമുയരുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അത്‌ പ്രചാരണായുധമാക്കുമെന്നും ഇരുമുന്നണികളും വിലയിരുത്തിയിരുന്നു. നാളെ രാവിലെ 10.30 നാണു മേയര്‍ തെരഞ്ഞെടുപ്പ്‌.

ഉച്ചകഴിഞ്ഞ്‌ ഡപ്യൂട്ടി മേയറെ തെരഞ്ഞെടുക്കും. ആര്‍.പി. ശിവജിയാണ്‌ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി. ബി.ജെ.പിയുടെ മേയര്‍ സ്‌ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. വി.വി.രാജേഷ്‌, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ എന്നിവരുടെ പേരുകളാണു ചര്‍ച്ചകളിലുള്ളതെങ്കിലും അപ്രതീക്ഷിത സ്‌ഥാനാര്‍ഥിയെ അവസാനനിമിഷം കളത്തിലിറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Ads by Google
Thursday 25 Dec 2025 02.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google