Thursday, March 19, 2026 Last Updated 0 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.35 AM

കുടുംബാംഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; പരാതിയുമായി ദിലീപിന്റെ സഹോദരി

uploads/news/2025/12/817454/3.jpg

കൊച്ചി: നടന്‍ ദിലീപിന്റെ വീടിനു മുകളില്‍ ഡ്രോണ്‍ പറത്തിയ രണ്ട്‌ വാര്‍ത്താ ചാനലുകള്‍ക്കെതിരേ പരാതി. ദിലീപിന്റെ സഹോദരി ജയലക്ഷ്‌മിയാണു പരാതി നല്‍കിയത്‌.
അനധികൃതമായി കുടുംബാംഗങ്ങളുടെ ദൃശ്യം പകര്‍ത്തിയെന്ന്‌ ആരോപിച്ച്‌ ആലുവ പോലീസിലാണു പരാതി നല്‍കിയത്‌.
കുട്ടികളും സ്‌ത്രീകളും ഉള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി മീഡിയ വഴി പ്രചരിപ്പിച്ചു.
സ്വകാര്യ വസതിക്ക്‌ മുകളില്‍ അനുമതിയില്ലാതെ വ്യോമനിരീക്ഷണം നടത്താന്‍ മാധ്യമങ്ങള്‍ക്ക്‌ അധികാരമില്ലെന്നും ഇത്‌ ക്രിമിനല്‍ അതിക്രമമാണെന്നും ജയലക്ഷ്‌മി ചൂണ്ടിക്കാട്ടി.
ബി.എന്‍.എസ്‌. നിയമപ്രകാരം അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, പൊതുശല്യം ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഡ്രോണുകളും മെമ്മറി കാര്‍ഡുകളും മറ്റ്‌ ഉപകരണങ്ങളും പിടിച്ചെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

Ads by Google
Wednesday 24 Dec 2025 08.35 AM
YOU MAY BE INTERESTED
Ads by Google
Ads by Google