Thursday, March 19, 2026 Last Updated 6 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Tuesday 23 Dec 2025 08.21 AM

എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഭിന്നശേഷി സംവരണനിയമനം; കെ-ടെറ്റ്‌ യോഗ്യത: ഏഴു വിഷയങ്ങളില്‍ വ്യക്‌തത വരുത്താന്‍ ഇന്ന്‌ സുപ്രധാന യോഗം

uploads/news/2025/12/817336/Supream-court.jpg

കൊച്ചി: എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങളില്‍ കെ ടെറ്റ്‌ യോഗ്യത സംബന്ധിച്ച വിഷയങ്ങളില്‍ വ്യക്‌തത വരുത്തുന്നതിനായി സുപ്രധാന യോഗം ഇന്ന്‌.
കെ ടെറ്റ്‌ യോഗ്യത സംബന്ധിച്ചു കഴിഞ്ഞ സെപ്‌റ്റംബറിലെ സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ ഇതിനകം ചില വിഷയങ്ങളില്‍ തിരുമാനമെടുത്തിട്ടുണ്ടെങ്കിലും അവ്യക്‌തതകള്‍ തുടരുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ച സാഹചര്യത്തിലാണു യോഗം വിളിച്ചിരിക്കുന്നത്‌. മൂന്നു മണിക്കു പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചേംബറില്‍ നടക്കുന്ന യോഗത്തില്‍ നിയമസെക്രട്ടറി, അഡ്വക്കേറ്റ്‌ ജനറല്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി (ഹയര്‍, വൊക്കേഷണല്‍ സെക്കണ്ടറി ഉള്‍പ്പെടെ), എസ്‌.സി.ഇ.ആര്‍.ടി. ഡയറക്‌ടര്‍, പരീക്ഷാഭവന്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.
കെ ടെറ്റ്‌ കാറ്റഗറി -1, കാറ്റഗറി -2 യോഗ്യത നേടിയവരെ എല്‍.പി.എസ്‌.ടി., യു.പി. എസ്‌.ടി. ആയി നിയമിക്കാമെന്ന നിലവിലെ വ്യവസ്‌ഥ തുടരാമെന്ന തീരുമാനമെടുക്കാമോ, കെ ടെറ്റ്‌ കാറ്റഗറി - 3 നേടിയവരെ യു.പി. എസ്‌.ടി നിയമനത്തിനു പരിഗണിക്കേണ്ടതില്ലെന്നു തീരുമാനമെടുക്കാമോ തുടങ്ങിയ ഏഴുവിഷയങ്ങളാണു യോഗം പരിഗണിക്കുന്നത്‌. കെ ടെറ്റ്‌ -3 യോഗ്യതയുള്ളവരെ മാത്രം ഹൈസ്‌കൂള്‍ അധ്യാപകരായി നിയമിക്കാമെന്നതും സെറ്റ്‌, നെറ്റ്‌, എംഫില്‍, പി.എച്ച്‌.ഡി., എംഎഡ്‌ യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്നുമുള്ള പൊതുതീരുമാനം കൈകൊള്ളാമോയെന്നതും യോഗം ചര്‍ച്ചചെയ്ും.
വിദ്യാഭ്യാസ അവകാശനിയമം എല്‍.പി, യു.പി. വിഭാഗത്തിലുള്ള അധ്യാപകര്‍ക്കാണു ബാധകം. അതിനാല്‍, ഹൈസ്‌കൂള്‍ അധ്യാപകരുടെ യോഗ്യത സംബന്ധിച്ചു സംസ്‌ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളിലെ വ്യവസ്‌ഥകള്‍ തുടരാനും ഈ യോഗ്യതകളോടെ സര്‍വീസില്‍ തുടരുന്ന ഹൈസ്‌കൂള്‍ അധ്യാപകരെ പ്രധാന അധ്യാപക/എച്ച്‌.എസ്‌.എസ്‌.ടി സ്‌ഥാനക്കയറ്റ/തസ്‌തികമാറ്റ നിയമനത്തിനു പരിഗണിക്കാമോ എന്നതാണു മറ്റൊരു വിഷയം. ൈപ്രമറി ഭാഷാധ്യാപക തസ്‌തികയിലേക്കും സ്‌പെഷലിസ്‌റ്റ്‌ തസ്‌തികയിലേക്കും ബന്ധപ്പെട്ട കെ.ടെറ്റ്‌- 4 ഉള്ളവരെ മാത്രം പരിഗണിക്കാമോ, 2012 മാര്‍ച്ച്‌ 31 നകം നിയമന അംഗികാരം ലഭിച്ച അധ്യാപകര്‍ക്കു കെ ടെറ്റ്‌ യോഗ്യതയില്ലെന്ന കാരണത്താല്‍ പ്രധാനാധ്യാപക തസ്‌തികയിലെ സ്‌ഥാനക്കയറ്റം തടയേണ്ടതില്ലെന്ന പൊതുതീരുമാനം കൈകൊള്ളാമോ എന്നതിലും യോഗം തീരുമാനമെടുക്കും.
ൈപ്രമറിതലത്തില്‍ നിന്നും ഹൈസ്‌കൂള്‍ തലത്തിലേക്കുള്ള സ്‌ഥാനക്കയറ്റ നിയമനത്തിനു കെ ടെറ്റ്‌ കാറ്റഗറി- 3 യോഗ്യതയുള്ളവരെ മാത്രമേ പരിഗണിക്കേണ്ടതുള്ളൂവെന്ന പൊതുതീരുമാനമെടുക്കാമോ എന്നതാണു മറ്റൊരു വിഷയം. ഈ വിഷയങ്ങളിലെല്ലാം ഉന്നതതലയോഗം പൊതുനിര്‍ദേശം

Ads by Google
ജെബി പോള്‍
Tuesday 23 Dec 2025 08.21 AM
YOU MAY BE INTERESTED
Ads by Google
Ads by Google