Thursday, March 19, 2026 Last Updated 13 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Dec 2025 08.21 AM

യദുവിന്റെ ഹര്‍ജി: ആര്യയ്‌ക്കും സച്ചിന്‍ദേവിനും കോടതി നോട്ടീസ്‌

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി ൈഡ്രവര്‍ യദുവിനെ ആക്രമിച്ച കേസില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ്‌ എം.എല്‍.എ. എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക്‌ കോടതിയുടെ നോട്ടീസ്‌. ഇവരെ ഒഴിവാക്കി പോലീസ്‌ സമര്‍പ്പിച്ച കുറ്റപത്രം തള്ളണമെന്നും എഫ്‌.ഐ.ആറിലുള്ള മുഴുവന്‍ പേരെയുംപ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ യദു നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ്‌ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ നടപടി.
മേയറെയും ഭര്‍ത്താവിനെയും കൂടാതെ മേയറുടെ സഹോദരന്റെ ഭാര്യ ആര്യയ്‌ക്കും നോട്ടീസ്‌ ലഭിച്ചിട്ടുണ്ട്‌. ജനുവരി 21ന്‌ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാനാണ്‌ നിര്‍ദേശം. കേസില്‍ മേയറുടെ സഹോദരന്‍ അരവിന്ദ്‌ മാത്രമാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌. മറ്റ്‌ പ്രധാനികളെ ഒഴിവാക്കിയ പോലീസ്‌ നടപടിക്കെതിരേയാണ്‌ യദു കോടതിയെ സമീപിച്ചത്‌. കൂടാതെ, ബസിലെ മെമ്മറി കാര്‍ഡ്‌ നശിപ്പിച്ചതില്‍ പങ്കുണ്ടെന്ന്‌ ആരോപിച്ച്‌ കണ്ടക്‌ടര്‍ സുബിനെയും പ്രതിയാക്കണമെന്ന്‌ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
2024 ഏപ്രില്‍ 27ന്‌ രാത്രി പാളയത്ത്‌ വച്ച്‌ മേയറും സംഘവും സഞ്ചരിച്ച കാര്‍ കെ.എസ്‌.ആര്‍.ടി.സി ബസിന്‌ കുറുകെ നിര്‍ത്തി ൈഡ്രവറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്നാണ്‌ പരാതി. കേസ്‌ എടുക്കാന്‍ ആദ്യം പോലീസ്‌ വിമുഖത കാട്ടിയതിനെ തുടര്‍ന്ന്‌ കോടതി ഇടപെട്ടാണ്‌ കന്റോണ്‍മെന്റ്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. അശോക്‌ പി. നായര്‍ ഹാജരായി.

Ads by Google
Tuesday 23 Dec 2025 08.21 AM
YOU MAY BE INTERESTED
Ads by Google
Ads by Google