Thursday, March 19, 2026 Last Updated 3 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Dec 2025 09.04 AM

സ്‌ത്രീസുരക്ഷാ പദ്ധതി പ്രതിമാസം 1000 രൂപ സഹായം; അപേക്ഷകള്‍ ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌ത്രീകളുടെ ക്ഷേമം ഉറപ്പാക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച 'സ്‌ത്രീസുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഇന്നു സ്വീകരിച്ചു തുടങ്ങുമെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ പ്രിന്‍സിപ്പല്‍ ഡയറക്‌ടര്‍ അറിയിച്ചു. നിലവില്‍ സംസ്‌ഥാനത്തെ മറ്റ്‌ സാമൂഹികക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്‌താക്കളല്ലാത്ത അര്‍ഹരായ സ്‌ത്രീകള്‍ക്ക്‌ പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണു പദ്ധതി.
അപേക്ഷകള്‍ ന്ഥണ്ഡന്റത്സന്ധ.ന്ഥദ്ദനുത്സന്റന്റ.ദ്ദഗ്നത്മ.ദ്ധ എന്ന വെബൈ്‌സറ്റ്‌ മുഖേന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കു സമര്‍പ്പിക്കണം.
കേരളത്തില്‍ സ്‌ഥിരതാമസക്കാരായ 35 നും 60 നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ക്കും ട്രാന്‍സ്‌വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്‌), മുന്‍ഗണനാ വിഭാഗം (പിങ്ക്‌ കാര്‍ഡ്‌) റേഷന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയ്‌ക്കു പുറമെ വിവിധ സര്‍വീസ്‌ പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ഇ.പി.എഫ്‌ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ക്ക്‌ ഈ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാര്‍ സര്‍വീസിലോ സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ സ്‌ഥിരമായോ കരാര്‍ അടിസ്‌ഥാനത്തിലോ ജോലി ചെയ്യുന്നവരെയും പദ്ധതിയില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.
പ്രായം തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ്‌, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌, ൈഡ്രവിങ്‌ ലൈസന്‍സ്‌, പാസ്‌പോര്‍ട്ട്‌ എന്നിവയില്‍ ഏതെങ്കിലുമൊന്ന്‌ അപേക്ഷകര്‍ ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവര്‍ക്ക്‌ മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിക്കാം. ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍, ഐ.എഫ്‌.എസ്‌.സി കോഡ്‌, ആധാര്‍ വിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടാതെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്‌താവനയും ഉള്‍പ്പെടുത്തണം.
ആനുകൂല്യം ലഭിക്കുന്നവര്‍ എല്ലാവര്‍ഷവും ആധാര്‍ അധിഷ്‌ഠിതമായി വാര്‍ഷിക മസ്‌റ്ററിങ്‌ നടത്തേണ്ടതുണ്ട്‌. ഗുണഭോക്‌താവ്‌ മരണപ്പെട്ടാല്‍ ആനുകൂല്യം അവകാശികള്‍ക്കു കൈമാറാന്‍ വ്യവസ്‌ഥയില്ല.
ഗുണഭോക്‌താവ്‌ ഒരു മാസമോ അതിലധികമോ ജയില്‍ശിക്ഷ അനുഭവിക്കുകയോ റിമാന്‍ഡ്‌ ചെയ്യപ്പെടുകയോ ചെയ്‌താല്‍ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങള്‍ നല്‍കി ആനുകൂല്യം കൈപ്പറ്റുന്നത്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിന്‍സിപ്പല്‍ ഡയറക്‌ടര്‍ അറിയിച്ചു.

Ads by Google
Monday 22 Dec 2025 09.04 AM
YOU MAY BE INTERESTED
Ads by Google
Ads by Google