Thursday, March 19, 2026 Last Updated 57 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Dec 2025 09.04 AM

മുന്‍ മന്ത്രി കടകംപള്ളിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം:

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കൂടുതല്‍ അറസ്‌റ്റിനു സാധ്യത നിലനില്‍ക്കെ, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം.
ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ കടകംപള്ളിക്കു നോട്ടീസ്‌ നല്‍കും. അതേസമയം ഈ മാസം കുറ്റപത്രം സമര്‍പ്പിച്ച്‌ അന്വേഷണം അവസാനിപ്പിക്കാന്‍ എസ്‌.ഐ.ടിക്കു നിര്‍ദേശം നല്‍കിയതായി സൂചന.മുന്‍ ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളായ കെ.പി. ശങ്കര്‍ദാസ്‌, വിജയകുമാര്‍ എന്നിവരില്‍ നിന്ന്‌ മൊഴി രേഖപ്പെടുത്തും. മുന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രശാന്തിന്റയും മൊഴിയെടുക്കും.
ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സ്‌ എന്ന സ്‌ഥാപനത്തിന്റെ സി.ഇ.ഒ: പങ്കജ്‌ ഭണ്‌ഡാരി, തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഗോവര്‍ധന്റെയും പങ്കജ്‌ ഭണ്‌ഡാരിയുടെയും പങ്ക്‌ വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്‌ണന്‍ പോറ്റിയാണ്‌. റിമാന്‍ഡ്‌ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ്‌ ഇക്കാര്യം വ്യക്‌തമായത്‌. രണ്ടുപേരില്‍നിന്നും സ്വര്‍ണം കണ്ടെത്തി. സ്‌മാര്‍ട്‌ക്രിയേഷന്‍സ്‌ 150 ഗ്രാം സ്വര്‍ണം പണിക്കൂലിയായി വാങ്ങിയിരുന്നു. ഗോവര്‍ധനില്‍നിന്ന്‌ 470 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്‌ണന്‍ പോറ്റി ശബരിമലയില്‍നിന്നു കൊണ്ടുപോയ ദ്വാരപാലക ശില്‍പങ്ങളില്‍നിന്നുള്‍പ്പെടെ സ്വര്‍ണം വേര്‍തിരിച്ചെടുത്തത്‌ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍ഷില്‍ വച്ചാണ്‌.
ഈ സ്വര്‍ണം ഇടനിലക്കാരനായ കല്‍പേഷ്‌ വഴി ഗോവര്‍ധനു വിറ്റുവെന്നാണ്‌ എസ്‌.ഐ.ടിയുടെ കണ്ടെത്തല്‍. 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ധന്റെ ബെല്ലാരിയിലെ ജ്വല്ല

Ads by Google
Monday 22 Dec 2025 09.04 AM
YOU MAY BE INTERESTED
Ads by Google
Ads by Google