Thursday, March 19, 2026 Last Updated 4 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Dec 2025 09.04 AM

ശബരിമല സ്വര്‍ണക്കൊള്ള: കേസെടുക്കാന്‍ ഇ.ഡി. നടപടി തുടങ്ങി

തിരുവനന്തപുരം
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസെടുക്കാനുള്ള ഇ.ഡി. നടപടികള്‍ തുടങ്ങി. ഇ.സി.ഐ.ആര്‍ (എന്‍ഫോഴ്‌സ്‌മെന്റ്‌ കേസ്‌ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്‌) രജിസ്‌റ്റര്‍ ചെയ്യാന്‍ അനുമതി തേടി ഇ.ഡി. അധികൃതര്‍ ഡല്‍ഹി ആസ്‌ഥാനത്തേക്കു കത്തയച്ചു. സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണം വെളുപ്പിക്കലും മറ്റു സാമ്പത്തിക ഇടപാടുകളുമാണ്‌ ഇ.ഡി. അന്വേഷിക്കുക, സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ കൊല്ലം വിജിലന്‍സ്‌ കോടതി വ്യാഴാഴ്‌ച ഇ.ഡിക്ക്‌ അനുമതി നല്‍കിയിരുന്നു. കേസിന്റെ മുഴുവന്‍ രേഖകളുടെയും പകര്‍പ്പുകള്‍ ഇ.ഡിക്ക്‌ നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.
അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗങ്ങളായ കെ.പി. ശങ്കര്‍ദാസിനെയും വിജയകുമാറിനെയും പ്രത്യേക അന്വേഷണ സംഘം(എസ്‌്.ഐ.ടി) ഉടന്‍ പ്രതി ചേര്‍ക്കും. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ പങ്കജ്‌ ഭണ്‌ഡാരിയെയും ഗോവര്‍ധനെയും കസ്‌റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യും. അന്വേഷണം മന്ദഗതിയിലായതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം എസ്‌.എ.ടിക്ക്‌ എതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിന്‌ ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളായിരുന്ന വിജയകുമാറിനെയും ശങ്കര്‍ദാസിനെയും പ്രതി ചേര്‍ക്കാത്തത്‌ എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു. ബോര്‍ഡ്‌ അംഗങ്ങള്‍ക്ക്‌ ഉത്തരവാദിത്വത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ല എന്ന നിലപാടാണ്‌ കോടതി പറഞ്ഞത്‌.
ഡി.ഐ.ജി: ഹരിശങ്കറിന്റെ അച്‌ഛനാണ്‌ ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗം ശങ്കര്‍ദാസ്‌. സി.പി.എമ്മിനു വേണ്ടപ്പെട്ട നേതാവായതിനാല്‍ പ്രത്യേക അന്വേഷണ സംഘം സമ്മര്‍ദത്തിനു വഴിപ്പെട്ടാണ്‌

Ads by Google
Monday 22 Dec 2025 09.04 AM
YOU MAY BE INTERESTED
Ads by Google
Ads by Google