Thursday, March 19, 2026 Last Updated 1 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Dec 2025 09.04 AM

25 ലക്ഷം രൂപ നഷ്‌ടപരിഹാരം ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നു ബന്ധുക്കള്‍

തൃശൂര്‍: വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ 25 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ കൊല്ലപ്പെട്ട രാംനാരായണ്‍ ഭയ്യ(31)യുടെ കുടുംബം. നഷ്‌ടപരിഹാരം പ്രഖ്യാപിക്കുന്നത്‌ വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന്‌ രാംനാരായണിന്റെ കുടുംബം വ്യക്‌തമാക്കി. കുടുംബത്തിന്‌ ന്യായമായ നഷ്‌ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും പ്രതികള്‍ക്കെതിരേ ശക്‌തമായ വകുപ്പുകള്‍ ചുമത്തണമെന്നും രാംനാരായണിന്റെ ബന്ധു ശശികാന്ത്‌ ആവശ്യപ്പെട്ടു.
'കുടുംബത്തിന്‌ 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണം. രണ്ട്‌ മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ്‌ രാംനാരായണിന്റേത്‌. കേസില്‍ വകുപ്പുകള്‍ ശക്‌തിപ്പെടുത്തണം. ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണം. എല്ലാ കൊലയാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. പട്ടികജാതി- പട്ടികവര്‍ഗ വകുപ്പ്‌ ഉള്‍പ്പെടുത്തി കേസെടുക്കണം'- ശശികാന്ത്‌ ആവശ്യപ്പെട്ടു. ഛത്തീസ്‌ഗഢ്‌ സ്വദേശിയായ രാംനാരായണ്‍ ഭയ്യയെ മണിക്കൂറുകളോളം തടഞ്ഞുവച്ച്‌ മര്‍ദിച്ചാണു പ്രതികള്‍ കൊലപ്പെടുത്തിയത്‌. കള്ളന്‍ എന്ന്‌ ആരോപിച്ചാണ്‌ പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്‌. തുടര്‍ന്ന്‌ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മൃതദേഹം തിരിച്ചറിഞ്ഞ ബന്ധുക്കള്‍ വിങ്ങിപ്പൊട്ടി. കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങളോ ഉദ്യോഗസ്‌ഥരോ ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Ads by Google
Monday 22 Dec 2025 09.04 AM
YOU MAY BE INTERESTED
Ads by Google
Ads by Google