Thursday, March 19, 2026 Last Updated 6 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Dec 2025 06.38 PM

തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

കോർപ്പറേഷനിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ നഗരസഭയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
trivandrum

തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ മേയർ ആരെന്ന കാര്യത്തിൽ ആകാംക്ഷ നിലനിർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഡിസംബർ 26-ന് മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്നും അതുവരെ "കുറച്ച് സസ്പെൻസ് ഇരിക്കട്ടെ" എന്നും അദ്ദേഹം വ്യക്തമാക്കി. കോർപ്പറേഷനിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ നഗരസഭയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയത് ചരിത്ര നിമിഷമാണെന്ന് രാജീവ് ചന്ദ്രശേഖർ വിശേഷിപ്പിച്ചു. നഗരത്തിന്റെ വികസനത്തിനായി ബിജെപി വലിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരത്തിന്റെ വികസന ബ്ലൂ പ്രിന്റ് അധികാരമേറ്റ് 45 ദിവസത്തിനകം പുറത്തിറക്കും. ഈ വികസന പദ്ധതികളുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേക്കറും ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ വിജയം ഉജ്ജ്വലമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഈ പ്രകടനം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 21 Dec 2025 06.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google