Thursday, March 19, 2026 Last Updated 4 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.14 AM

വയനാട്ടില്‍ ആദിവാസിയെ കടുവ കൊലപ്പെടുത്തി

uploads/news/2025/12/817099/2.jpg

പുല്‍പ്പള്ളി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി വയോധികന്‍ കൊല്ലപ്പെട്ടു. പുല്‍പ്പള്ളി, വണ്ടിക്കടവ്‌ ദേവര്‍ഗദ്ദ കാട്ടുനായ്‌ക്ക ഉന്നതിയിലെ കൂമനാ(65)ണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നോടെ കന്നാരം പുഴയ്‌ക്കടുത്താണ്‌ കൂമനെ കടുവ ആക്രമിച്ച്‌ വനത്തിലേക്കു വലിച്ചുകൊണ്ടുപോയത്‌.
കൂമന്റെ ഒപ്പമുണ്ടായിരുന്ന സഹോദരി സുശീല ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട്‌ ഓടിയെത്തിയ നാട്ടുകാര്‍ ഗുരുതരപരുക്കേറ്റ കൂമനെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പ്രദേശത്ത്‌ നാട്ടുകാര്‍ വന്‍പ്രതിഷേധമുയര്‍ത്തി. വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരും രാഷ്‌ട്രീയനേതാക്കളും ജനങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ മരണാനന്തരച്ചടങ്ങുകള്‍ക്ക്‌ 10,000 രൂപയും, കുടുംബത്തിന്‌ 10 ലക്ഷം രൂപയും നല്‍കാമെന്ന്‌ ഉറപ്പുനല്‍കി. ആറുലക്ഷം രൂപയുടെ ചെക്ക്‌ ഉടന്‍ നല്‍കും. മക്കള്‍ക്ക്‌ വനംവകുപ്പില്‍ ജോലി നല്‍കും. സഹായധനം 20 ലക്ഷമാക്കാന്‍ ശിപാര്‍ശ ചെയ്യുമെന്നും അഅധികൃതര്‍ ഉറപ്പുനല്‍കിയതോടെയാണ്‌ പ്രതിഷേധം ശമിച്ചത്‌. കഴിഞ്ഞവര്‍ഷവും വയനാട്ടില്‍ കടുവ ഒരാളെ കൊലപ്പെടുത്തിയിരുന്നു. കൂമന്റെ ഭാര്യ പരേതയായ ബൊമ്മി. മക്കള്‍: ഗീത, അപ്പു.

Ads by Google
Sunday 21 Dec 2025 10.14 AM
YOU MAY BE INTERESTED
Ads by Google
Ads by Google