Thursday, March 19, 2026 Last Updated 8 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

അസാധാരണ ശൈലിയില്‍ ജീവിതം പകര്‍ത്തി: വി.ഡി. സതീശന്‍

കൊച്ചി: വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയില്‍ പകര്‍ത്തിയെഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍.
തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ. അഞ്ച്‌ പതിറ്റാണ്ട്‌ നീണ്ട ശ്രീനിവാസന്റെ സിനിമാ ജീവിതം അവസാനിക്കുന്നത്‌ മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ്‌. അതാണ്‌ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും.പ്രിയദര്‍ശന്‍ ചെയ്‌ത ചതിയാണ്‌ തന്നെ തിരക്കഥാകൃത്ത്‌ ആക്കിയതെന്ന്‌ ശ്രീനിവാസന്‍ പതിവ്‌ ശൈലിയില്‍ സരസമായി പറഞ്ഞിട്ടുണ്ട്‌. എന്നാല്‍, അത്‌ മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന്‌ കാലം തെളിയിച്ചു. ഊതി കാച്ചിയെടുത്ത പൊന്നു പോലെ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ചു ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മിക്കതും നമുക്ക്‌ ചിരപരിചയമുള്ളവരായിരുന്നു. അത്രമേല്‍ പൊതുസമൂഹത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നവരായിരുന്നു. അതുവരെയുള്ള നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്നതായിരുന്നു.തിരുവനന്തപുരത്ത്‌ മാധ്യമങ്ങളെ കണ്ടപ്പോള്‍ ഞാനും ശ്രീനിവാസനെ ഓര്‍ത്തിരുന്നു. സന്ദേശത്തിലെ വാചകങ്ങള്‍ ഓര്‍ത്തെടുത്തു. ശ്രീനിവാസന്‍ എന്ന പ്രതിഭയ്‌ക്ക് ബിഗ്‌ സല്യൂട്ട്‌ നല്‍കി. എറണാകുളത്ത്‌ മടങ്ങി എത്തുമ്പോള്‍ ശ്രീനിവാസനെ നേരില്‍ കാണണമെന്ന്‌ കരുതിയതാണ്‌. അതിന്‌ കാത്തു നില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയി- സതീശന്‍ ഓര്‍മിച്ചു.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google