Thursday, March 19, 2026 Last Updated 1 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

സ്വതസിദ്ധ ശൈലിയില്‍ നിശിതമായ വിമര്‍ശനം: മുഖ്യമന്ത്രി

കൊച്ചി: സ്വതസിദ്ധമായ ശൈലിയില്‍ മൂര്‍ച്ചയേറിയ പരിഹാസങ്ങളിലൂടെ സിനിമ കാണുന്നവരെ വലിയൊരു തലത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുപോകാന്‍ ശ്രീനിവാസന്‌ കഴിഞ്ഞിരുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനിവാസന്റെ വിയോഗം സിനിമാ ലോകത്തിന്‌ കനത്ത നഷ്‌ടമാണുണ്ടാക്കിയിരിക്കുന്നത്‌. കണ്ണൂരിലെ പാട്യത്തുകാരനായ അദ്ദേഹം നാട്ടിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ സിനിമയെടുത്തതും ഓര്‍ക്കുന്നു. നിശിതമായ വിമര്‍ശനം സിനിമയിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിനായി. വ്യക്‌തിപരമായും വലിയ നഷ്‌ടമാണ്‌ ശ്രീനിവാസന്റെ വിയോഗം. കുടുംബാംങ്ങളോടും സുഹൃത്തുക്കളോടും ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു- മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google