Thursday, March 19, 2026 Last Updated 1 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

ഫാ. പ്രശാന്ത്‌ ഐ.എം.എസ്‌. അന്തരിച്ചു

ആലപ്പുഴ: പ്രശസ്‌ത വചന പ്രഘോഷകനും പുന്നപ്ര ഐ.എം.എസ്‌. ധ്യാനഭവന്‍ ഡയറക്‌ടറുമായ ഫാ. പ്രശാന്ത്‌ ഐ.എം.എസ്‌ (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്‌കാരം 23ന്‌ വൈകിട്ട്‌ മൂന്നിന്‌ ഐ.എം.എസ്‌. ധ്യാനഭവനില്‍. ധ്യാനഭവനൊപ്പം പുന്നപ്രയില്‍ 1988, 1999കളില്‍ മരിയധാം, മരിയഭവന്‍, മരിയാലയം, പള്ളിത്തോട്ടിലെ മരിയ സദന്‍ എന്നീ 4 അനാഥാലയങ്ങളും മാനസിക പരിമിതിയുള്ളവര്‍ക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. മാനസിക പരിമിതിയുള്ള നാനൂറോളം പേരെ ഇവിടെ സംരക്ഷിക്കുന്നുണ്ട്‌.
പള്ളിത്തോട്‌ അറുകുലശേരി വീട്ടില്‍ ഉമ്മച്ചന്റെയും എര്‍ണ്ണമ്മയുടെയും മകനായി 1955 ഏപ്രില്‍ 11-ന്‌ ജനിച്ച ഫാ. പ്രശാന്ത്‌, 1981 ഡിസംബര്‍ 28 ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. മൈക്കിള്‍ആറാട്ടുകുളത്തില്‍നിന്നാണ്‌ പട്ടം സ്വീകരിച്ചത്‌. 1967 എല്‍.യു.പി സ്‌കൂള്‍ പഠനത്തിനു ശേഷം ഇന്ത്യന്‍ മിഷണറി സൊസൈറ്റിയിലെ വൈദിക വിദ്യാര്‍ഥിയായി. 1966 ല്‍ ആലപ്പുഴയിലെ പറവൂരില്‍ ഭാരതറാണി പ്രേഷിതഭവന്‍ എന്ന പേരിലാണ്‌ ഇന്നത്തെ ഐ.എം.എസ്‌ ധ്യാനഭവന്‍ ആരംഭിക്കുന്നത്‌. ഇവിടുത്തെ അപ്പോസ്‌തോലിക്‌ സ്‌കൂളിലെ രണ്ടാം ബാച്ചുകാരനായി വൈദികപഠനത്തിലേക്ക്‌ പ്രവേശിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ക്രൈസ്‌റ്റ് നഗറിലെ മൈനര്‍ സെമിനാരിയിലായിരുന്നു വൈദിക പഠനത്തിന്റെ തുടക്കം. ഇവിടെ പോസ്‌റ്റുലന്‍സി പൂര്‍ത്തിയാക്കിയ ശേഷം നൊവിഷ്യേറ്റും അലഹബാദില്‍ ഫിലോസഫി പഠനവും പൂര്‍ത്തിയാക്കി. 1974 ല്‍ അലഹബാദ്‌ റീജനല്‍ സെമിനാരിയിലായിരുന്നു വ്രതവാഗ്‌ദാനം.
1975 മുതല്‍ 76 വരെ വാരാണസിയിലെ ക്രൈസ്‌റ്റ് നഗറില്‍ ഫിലോസഫിയും 1977 മുതല്‍ ഹരിയാനയിലെ കര്‍ണാടകത്തിലും മണിപ്പൂരിലെ താന്‌ലോണിലും റിജന്‍സിയും
പൂര്‍ത്തിയാക്കി . 1978 മുതല്‍ ബീഹാര്‍ റാഞ്ചിയിലെ സെന്റ്‌ ആല്‍ബര്‍ട്ട്‌സ് കോളജില്‍ ദൈവശാസ്‌ത്രം പഠിച്ചു. 1982 മണിപ്പൂരിലെ പള്ളിയിലായിരുന്നു ആദ്യ നിയമനം. 1982 മുതല്‍ 89 വരെ ആദിവാസികളുടെ ഇടയിലെ പ്രേഷിതപ്രവര്‍ത്തനത്തിനു ശേഷമാണ്‌ ആലപ്പുഴ ഐ.എം.എസ്‌ ധ്യാനഭവന്റെ സുപ്പീരിയറായി സ്‌ഥാനമേറ്റത്‌. പിന്നീട്‌ ഡയറക്‌ടറുമായി.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google