Thursday, March 19, 2026 Last Updated 4 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

1,191 തദ്ദേശ സ്‌ഥാപനങ്ങളില്‍ ഭരണസമിതികള്‍ ഇന്ന്‌ അധികാരമേല്‍ക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ 1,191 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ ഭരണസമിതികള്‍ ഇന്നലെ ഔദ്യോഗികമായി കാലാവധി പൂര്‍ത്തിയാക്കി. ഇന്ന്‌ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേല്‍ക്കും.
മലപ്പുറം ജില്ലയിലെ വണ്ടൂര്‍, തിരൂര്‍ ബ്ലോക്ക്‌ പഞ്ചായത്തുകള്‍, ചെക്കോട്‌, തൃക്കലങ്ങോട്‌, മംഗലം, വെട്ടം, തിരുവനങ്ങാട്‌, മക്കരപ്പറമ്പ്‌ ഗ്രാമപഞ്ചായത്തുകള്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ എന്നിവയുടെ കാലാവധി ഇപ്പോള്‍ അവസാനിക്കില്ല. ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ 10നും കോര്‍പ്പറേഷനുകളില്‍ 11.30 നുമാണ്‌ സത്യപ്രതിജ്‌ഞ നടപടികള്‍ ആരംഭിക്കുക.
തെരഞ്ഞെടുക്കപ്പെട്ടവരിലെ മുതിര്‍ന്ന അംഗം ആദ്യം സത്യപ്രതിജ്‌ഞ ചെയ്യും. ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌ത മുതിര്‍ന്ന അംഗമായിരിക്കും മറ്റ്‌ അംഗങ്ങളെ സത്യപ്രതിജ്‌ഞ ചെയ്യിക്കുക. ചടങ്ങിന്‌ ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്‌ഞ ചെയ്‌ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും.ഈ യോഗത്തില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച അറിയിപ്പ്‌സെക്രട്ടറി വായിക്കും. 26,27 തീയതികളിലാണ്‌ തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകള്‍.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google