Thursday, March 19, 2026 Last Updated 4 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

അസമില്‍ ട്രെയിന്‍ ഇടിച്ച്‌ 7 ആനകള്‍ ചരിഞ്ഞു

ദിസ്‌പുര്‍: അസമില്‍ ആനക്കൂട്ടത്തിലേക്ക്‌ ട്രെയിന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഏഴ്‌ ആനകള്‍ക്കു ദാരുണാന്ത്യം.
അപകടത്തില്‍ അഞ്ചു കോച്ചുകള്‍ പാളംതെറ്റിയെങ്കിലും ആളപായമില്ല. സൈരംഗ്‌-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസാണ്‌ അപകടത്തില്‍പ്പെട്ടത്‌. ന്യൂഡല്‍ഹിയിലേക്കുള്ള യാത്രയ്‌ക്കിടെ ഇന്നലെ പുലര്‍ച്ചെ 2.17-നാണ്‌ അപകടമുണ്ടായത്‌. ട്രെയിനിന്റെ എഞ്ചിന്‍ ഉള്‍പ്പെടെ അഞ്ചു കോച്ചുകള്‍ പാളം തെറ്റിയതോടെ ഇതുവഴിയുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടു.
നോര്‍ത്ത്‌ ഈസ്‌റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ ലിഡിങ്‌ ഡിവിഷനു കീഴിലുള്ള ജമുനാമുഖ്‌-കാമ്പൂര്‍ സെക്ഷനിലാണ്‌ അപകടമുണ്ടായത്‌. ട്രാക്കില്‍ ആനക്കൂട്ടത്തെക്കണ്ട്‌ ലോക്കോ പൈലറ്റ്‌ ഉടന്‍തന്നെ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരു കുട്ടിയാന ഉള്‍പ്പെടെ ഏഴ്‌ ആനകളാണു ചരിഞ്ഞത്‌.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google