Thursday, March 19, 2026 Last Updated 3 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുന്നു; പ്രഖ്യാപനം അടുത്ത ബജറ്റില്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന ക്ഷേമപെന്‍ഷന്‍ ഗുണഭോക്‌താക്കള്‍ക്ക്‌ ആശ്വാസവാര്‍ത്ത. ഏപ്രില്‍ മാസം മുതല്‍ ക്ഷേമപെന്‍ഷന്‍ 2500 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ നില്‍ക്കെയാണ്‌ നിര്‍ണായകമായ ഈ നീക്കം.
2021ലെ എല്‍.ഡി.എഫ്‌ പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കി വര്‍ധിപ്പിക്കുമെന്നത്‌. എന്നാല്‍ കഴിഞ്ഞ അഞ്ച്‌ ബജറ്റുകളിലും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പെന്‍ഷന്‍ തുകയില്‍ ഒരു രൂപ പോലും വര്‍ധിപ്പിച്ചിരുന്നില്ല. ഓരോ വര്‍ഷവും 100 രൂപ വീതം വര്‍ധിപ്പിച്ചിരുന്നെങ്കില്‍ നിലവില്‍ പെന്‍ഷന്‍ തുക 2100 രൂപയില്‍ എത്തുമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും രാഷ്‌ട്രീയ മാറ്റങ്ങളും ശബരിമലയിലെ സ്വര്‍ണ വിവാദമടക്കം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍, തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പെന്‍ഷന്‍ 2000 രൂപയായി ഉയര്‍ത്തിയിരുന്നു.
എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ വലിയ തിരിച്ചടിയാണ്‌ നേരിടേണ്ടി വന്നത്‌. ഇതിന്‌ പിന്നാലെ പെന്‍ഷന്‍ വാങ്ങി പോക്കറ്റിലിട്ട്‌ ജനങ്ങള്‍ നന്ദികേട്‌ കാണിച്ചുവെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന വലിയ വിവാദത്തിനു വഴിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍നിന്നല്ല, ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നാണ്‌ പെന്‍ഷന്‍ നല്‍കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ ഇതിന്‌ നല്‍കിയ മറുപടി. ബജറ്റില്‍ ഔദ്യോഗിക പ്രഖ്യാപനം 202627 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്‌ ജനുവരിയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. ഈ ബജറ്റിലായിരിക്കും പെന്‍ഷന്‍ വര്‍ധന സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ഏപ്രില്‍ മാസം മുതല്‍ പുതുക്കിയ നിരക്ക്‌ പ്രാബല്യത്തില്‍ വരും.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google