Thursday, March 19, 2026 Last Updated 4 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

അവധിക്കാലത്ത്‌ ക്ലാസ്‌ അനുവദിക്കില്ല; നടത്തിയാല്‍ നടപടിയെന്നു മന്ത്രി

തിരുവനന്തപുരം: അവധിക്കാലത്ത്‌ ക്ലാസുകള്‍ നടത്തുന്നതിനെതിരേ കര്‍ശന നിലപാട്‌ സ്വീകരിക്കുമെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി. അവധിക്കാലത്ത്‌ ആരെയും ക്ലാസുകള്‍ നടത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
അവധിക്കാല ക്ലാസുകള്‍ സംബന്ധിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചു. അവധിക്കാലം മാനസിക സമ്മര്‍ദങ്ങള്‍ ഇല്ലാതെ ആസ്വദിക്കാനുമുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഷെഡ്യൂള്‍ പ്രകാശന ചടങ്ങിലാണ്‌ മന്ത്രിയുടെ വാക്കുകള്‍.
കലോത്സവം തൃശൂരില്‍ അറുപത്തി നാലാമത്‌ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഷെഡ്യൂള്‍ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും റവന്യു മന്ത്രി കെ രാജനും ചേര്‍ന്ന്‌ നിര്‍വഹിച്ചു. അടുത്ത മാസം 14 മുതല്‍ 18 വരെ തൃശൂരിലാകും കലോത്സവം അരങ്ങേറുക. തേക്കിന്‍കാട്‌ മൈതാനം പ്രധാനവേദിയാകും. ജനുവരി 14 ന്‌ രാവിലെ 10.00 മണിക്ക്‌ തേക്കിന്‍ക്കാട്‌ മൈതാനത്ത്‌ വച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികളുടെ കലാ മാമാങ്കത്തിന്‌ തിരിതെളിക്കും. 18 ന്‌ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കും. പാലസ്‌ ഗ്രൗണ്ടിലായിരിക്കും ഭക്ഷണശാലയെന്ന്‌ മന്ത്രിമാര്‍ അറിയിച്ചു. അറബിക്‌ കലോത്സവവും ഒപ്പം നടക്കുമെന്നും മന്ത്രിമാര്‍ വിവരിച്ചു. ഗവ. മോഡല്‍ ബോയ്‌സ് എച്ച്‌.എസ്‌.എസില്‍ രജിസ്‌േ്രടഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഗവ. മോഡല്‍ ജി.വി.എച്ച്‌.എസ്‌.എസിലാണ്‌ പ്രാഗ്രാം ഓഫീസ്‌.
ഇതിനൊപ്പം തന്നെ കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവത്തിലെ മാധ്യമ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ്‌ ന്യൂസിനാണ്‌ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ലഭിച്ചത്‌.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google