Thursday, March 19, 2026 Last Updated 10 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Dec 2025 08.21 PM

കേരളത്തിൽ സീസണിലെ ആദ്യത്തെ മൈനസ് താപനില; വരുന്ന ദിവസങ്ങളിൽ താപനില ഇനിയും താഴാൻ സാധ്യത

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മൂന്നാറിൽ തണുപ്പ് വർധിച്ചു വരികയായിരുന്നു.
munnar, tempeature

മൂന്നാറിൽ തണുപ്പ് വര്‍ധിക്കുന്നു. ഈ സീസണിലെ ആദ്യ മൈനസ് ഡിഗ്രി താപനില ഇന്ന് പുലർച്ചെ മൂന്നാറിൽ രേഖപ്പെടുത്തി. കെഡിഎച്ച്പി (KDHP) എസ്റ്റേറ്റിലെ സെവൻമലേ സെക്ഷനിലാണ് താപനില പൂജ്യത്തിന് താഴെ എത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മൂന്നാറിൽ തണുപ്പ് വർധിച്ചു വരികയായിരുന്നു. വൻ സഞ്ചാരികളുടെ തിരക്കാണ് പുലർച്ചെ പുൽമേടുകളിലും തേയിലത്തോട്ടങ്ങളിലും മഞ്ഞു വീണുകിടക്കുന്നത് കാണാൻ അനുഭവപ്പെടുന്നത്.

വരുന്ന ദിവസങ്ങളിൽ താപനില കൂടുതൽ താഴാൻ സാധ്യതയുണ്ട്. കാറുകളുൾപ്പെടെയുള്ള വാഹനങ്ങളുടെ മുകളിൽ ഐസ് പാളികൾ രൂപപ്പെട്ടു കാണാം. രാത്രികാലങ്ങളിൽ തീവ്രമായ തണുപ്പ് നിലനിൽക്കുമ്പോഴും പകൽ താപനില 23 ഡിഗ്രി സെൽഷ്യസ് വരെയെത്തുന്നു. ക്രിസ്മസ്-പുതുവത്സര അവധികൾ ആരംഭിച്ചതോടെ തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക് മൂന്നാറിൽ വർധിച്ചുവരികയാണ്.

മുന്നാർ ടൗണിനേക്കാൾ തോട്ടം മേഖലകളിലാണ് അതിശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും തണുപ്പ് ഇതേ നിലയിൽ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.

Ads by Google
Saturday 20 Dec 2025 08.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google