Friday, March 20, 2026 Last Updated 45 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Dec 2025 12.20 PM

ശ്രീനിവാസന്‍ കാലത്തിന് മുമ്പേ സഞ്ചരിച്ചയാള്‍ ; കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ പോലും അനുസ്മരിച്ചു

uploads/news/2025/12/816983/VD-Satheeshan-1.jpg

കൊച്ചി: ശ്രീനിവാസന്‍ കാലത്തിന് മുന്നേ നടന്ന വ്യക്തിയാണെന്നും സരസമായ വാക്കുകളിലൂടെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ബോധ്യപ്പെടുത്തിയ ആളെന്നും പ്രതിപക്ഷ നേതാവ്. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തിലും താന്‍ ശ്രീനിവാസന്റെ സിനിമയെക്കുറിച്ചായിരുന്നെന്നും അദ്ദേഹത്തെ വീണ്ടും കാണണമെന്ന് ആഗ്രഹിച്ചപ്പോഴാണ് വിയോഗവാര്‍ത്ത അറിഞ്ഞതെന്നും പറഞ്ഞു.

ശ്രീനിവാസനെന്നും മലയാളത്തിന് മറന്നുപോകാന്‍ കഴിയാത്ത ദേശീയ നിലവാരമുളള കലാകാരനാണ്. ദേശീയ നിലവാരത്തില്‍ സിനിമകള്‍ എടുത്ത പ്രതിഭയായ അദ്ദേഹം കാലത്തിന് മുമ്പേ നടന്ന കലാകാരനാെണന്നും വി ഡി സതീശന്‍ പറഞ്ഞു. ഭാവനാസമ്പന്നമായ കഥാപാത്രങ്ങളെയാണ് ശ്രീനിവാസന്‍ അവതരിപ്പിച്ചതെന്നും കോണ്‍ഗ്രസിന്റെ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. ചിന്താവിഷ്ടയായ ശ്യാമള കാണുമ്പോള്‍ ഭാര്യ തന്നെ കളിയാക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹ്യ വിമര്‍ശനത്തിന്റെ ശക്തമായ ശബ്ദമായിരുന്നു ശ്രീനിവാസന്‍. ഹാസ്യത്തിലൂടെയും യാഥാര്‍ത്ഥ്യബോധമുളള കഥകളിലൂടെയും സമൂഹത്തിന്റെ നന്മയും തെറ്റുകളും നിര്‍ഭയമായി അദ്ദേഹം അവതരിപ്പിച്ചുവെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പ്രതികരിച്ചു. സാധാരണ മനുഷ്യരുടെ ജീവിതസത്യങ്ങള്‍ സിനിമയിലൂടെ ശക്തമായി അവതരിപ്പിച്ച കലാകാരനായിരുന്നു ശ്രീനിവാസനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ശ്രീനിവാസന്റെ വിയോഗം.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.

Ads by Google
Saturday 20 Dec 2025 12.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google