Thursday, March 19, 2026 Last Updated 10 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.56 AM

മലയാളികള്‍ ചിരിച്ചുമറിഞ്ഞ ക്ലാസ്സിക് സിനിമകളുടെ ശ്രീനി ; സ്വന്തം സിനിമകളില്‍ രണ്ടിനും പുരസ്‌ക്കാരങ്ങള്‍ , 'ഞാന്‍ പ്രകാശന്‍' അവസാന തിരക്കഥ

uploads/news/2025/12/816971/Sreenivasan.jpg

തിരുവനന്തപുരം: അഭിനയത്തിന് പുറമേ കഥാകൃത്തായും തിരക്കഥാകാരനായും സംവിധായകനുമായുമൊക്കെ സിനിമയില്‍ നിറഞ്ഞുനിന്ന ശ്രീനിവാസന്‍ മലയാളസിനിമയില്‍ അനേകം പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ ആളുമാണ്. തിരക്കഥാകൃത്തിന് പുറമേ സ്വന്തമായി സംവിധാനം ചെയ്ത രണ്ടു സിനിമകളും മലയാളത്തിലെ ക്ലാസ്സിക് സിനിമകളുടെ ഗണത്തിലാണ് പെടുന്നത്.

സാധാരണക്കാരുടെ നിസ്സഹായതകളും ജീവിത പ്രതിസന്ധികളും പ്രണയങ്ങളും ആത്മസംഘര്‍ഷങ്ങളും നര്‍മ്മത്തില്‍ പൊതിഞ്ഞ് സ്‌ക്രീനില്‍ എത്തിച്ച അദ്ദേഹം അനേകം തവണയാണ് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത്. ഇതിലൂടെ അനേകം പുരസ്‌ക്കാരങ്ങളും തേടി വന്നു.

അഭിനയിക്കാന്‍ ഏറെയിഷ്ടപ്പെട്ടിരുന്ന ശ്രീനിവാസന്‍ കരിയറില്‍ അനേകം സിനിമകള്‍ സംവിധാനം ചെയ്യാന്‍ കൂട്ടിയില്ല. ചെയ്ത സിനിമകള്‍ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തില്‍ ക്ലാസ്സിക് സിനിമകളുടെ ഗണത്തില്‍ പെടുന്നു. ചെയ്ത രണ്ടു സിനിമകളും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരത്തിന് അര്‍ഹമായി. 1989 ല്‍ അദ്ദേഹം തന്നെ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിലൂടെയാണ് ശ്രീനിവാസനെ തേടി ആദ്യം കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം എത്തിയത്.

മികച്ച കഥയ്ക്കുള്ള സംസ്ഥാനപുരസ്‌ക്കാരം സത്യന്‍ അന്തിക്കാടിന്റെ സന്ദേശം സിനിമയിലൂടെ നേടിയ ശ്രീനിവാസന്‍ 1995 ല്‍ കമല്‍ സംവിധായകനായ 'മഴയെത്തും മുമ്പേ' എന്ന സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും നേടി. 1998 ല്‍ രണ്ടാം തവണയും സംവിധാനത്തിലേക്ക് ഇറങ്ങിയ ശ്രീനിവാസന മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌ക്കാരം 'ചിന്താവിഷ്ടയായ ശ്യാമള' യിലൂടെ നേടി. 2006 ല്‍ തകരച്ചെണ്ട എന്ന സിനിമയിലൂടെ ജൂറിയുടെ പ്രത്യേക അവാര്‍ഡും നേടി.

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ശ്രീനിവാസന്‍ അവസാനം തിരക്കഥയൊരുക്കിയത് മലയാളത്തിലെ ഇളം തലമുറക്കാരിലെ പ്രമുഖനായ ഫഹദ് ഫാസിലിന് വേണ്ടിയായിരുന്നു. സത്യന്‍ അന്തിക്കാട് സിനിമയായ 'ഞാന്‍ പ്രകാശന്‍' സിനിമയ്ക്ക് ശേഷം അദ്ദേഹം തിരക്കഥ എഴുതിയിരുന്നില്ല. 48 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ജനപ്രിയമായ അനേകം സിനിമകള്‍ അദ്ദേഹമൊരുക്കി.

Ads by Google
Saturday 20 Dec 2025 10.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google