Thursday, March 19, 2026 Last Updated 4 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.47 AM

ചക്കുളത്തുകാവില്‍ ഭക്‌തസാന്ദ്രമായി നാരീപൂജ

uploads/news/2025/12/816967/3.jpg

ചക്കുളത്തുകാവ്‌: ചക്കുളത്തുകാവ്‌ ഭഗവതിക്ഷേത്രത്തിലെ പ്രസിദ്ധമായ നാരീപൂജ ഭക്‌തിസാന്ദ്രമായി. സ്‌ത്രീകളെ ദേവതാസങ്കല്‍പ്പമായി കരുതി ആചാരവിധിപ്രകാരം പ്രത്യേകം തയാറാക്കിയ പീഠത്തില്‍ ദേവിക്കഭിമുഖമായി ഇരുത്തി പാദം കഴുകി പൂജിക്കുന്ന ചടങ്ങിനാണു ക്ഷേത്രം സാക്ഷ്യം വഹിച്ചത്‌. സ്‌ത്രീകളില്‍ ദൈവാംശം കല്‍പ്പിക്കുന്ന ഭാരതീയ സംസ്‌കാരത്തിന്റെ പവിത്രമായ ആചാരം ദര്‍ശിക്കാനും പങ്കെടുക്കാനും സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ നിരവധി സ്‌ത്രീഭക്‌തര്‍ ക്ഷേത്രത്തിലെത്തി.
ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യകാര്യദര്‍ശി രാധാകൃഷ്‌ണന്‍ നമ്പൂതിരി ശീമാട്ടി സി.ഇ.ഒ: ബീനാ കണ്ണന്റെ പാദം കഴുകി നാരീപൂജ ഉദ്‌ഘാടനം ചെയ്‌തു. മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്‌ജിത്ത്‌ ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത്‌ മറ്റു സ്‌ത്രീകളുടെ പാദം കഴുകി പൂജ നടത്തി. രമേശ്‌ ഇളമണ്‍ നമ്പൂതിരി വിളിച്ചുചൊല്ലി പ്രാര്‍ഥന നിര്‍വഹിച്ചു.
നാരീപൂജയ്‌ക്കു മുന്നോടിയായി ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മുഖ്യകാര്യദര്‍ശി രാധാക്യഷ്‌ണന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നടത്തി. മീഡിയ കണ്‍വീനര്‍ അജിത്ത്‌ കുമാര്‍ പിഷാരത്ത്‌, ചക്കുളത്തമ്മ മാതൃസമിതി ഭാരവാഹികള്‍, ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Saturday 20 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google