Thursday, March 19, 2026 Last Updated 0 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.47 AM

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‌ തിരിതെളിഞ്ഞു

പാലാ: സിറോ മലബാര്‍ സഭ സാമുദായിക ശാക്‌തീകരണ വര്‍ഷമായി ആചരിക്കുന്ന വേളയില്‍ സമാഗതമായ 43 -ാമതു ബൈബിള്‍ കണ്‍വന്‍ഷനു പാലാ സെന്റ്‌ തോമസ്‌ കോളജ്‌ മൈതാനത്തു തിരിതെളിഞ്ഞു. കണ്‍വെന്‍ഷന്‍ സിറോ മലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു.
കാലത്തിന്റെ അടയാളങ്ങള്‍ക്ക്‌ അനുസരിച്ച്‌ നമ്മുടെ വിശ്വാസജീവിതത്തെ ക്രമപ്പെടുത്തണമെന്ന്‌ മാര്‍ ആലഞ്ചേരി പറഞ്ഞു.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അധ്യക്ഷത വഹിച്ചു. അണക്കര ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ.ഡൊമിനിക്ക്‌ വാളമ്മനാല്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു.
വൈകുന്നേരം ജപമലയോടെയാണ്‌ കണ്‍വെന്‍ഷന്‍ ആരംഭിച്ചത്‌. തുടര്‍ന്നു കണ്‍വെന്‍ഷന്‍ പന്തലിലെ ബൈബിള്‍ പ്രതിഷ്‌ഠയ്‌ക്കു ഫാ.ഏബ്രഹാം കുപ്പപുഴക്കല്‍ കാര്‍മ്മികത്വം വഹിച്ചു.
രൂപത പ്രോട്ടോസിഞ്ചല്ലൂസ്‌ മോണ്‍. ജോസഫ്‌ തടത്തിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസ്‌ കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ്‌ തടത്തില്‍, ളാലം പുതിയപള്ളി വികാരി ഫാ. ജോര്‍ജ്‌ജ്‌ മൂലെച്ചാലില്‍, കിഴതടിയൂര്‍ പള്ളി വികാരി ഫാ.തോമസ്‌ പുന്നത്താനത്ത്‌ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍, ഇവാഞ്ചലൈസേഷന്‍ ഡയറക്‌ടര്‍ ഫാ. ജോസഫ്‌ അരിമറ്റത്തില്‍, മോണ്‍.ഡോ.ജോസഫ്‌ മലേപ്പറമ്പില്‍, മോണ്‍. സെബാസ്‌റ്റ്യന്‍ വേത്താനത്ത്‌, മോണ്‍. ജോസഫ്‌ കണിയോടിക്കല്‍, ഫാ. ജോസഫ്‌ അരിമറ്റത്ത്‌, ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഫാ. ജോസഫ്‌ മുത്തനാട്ട്‌, ഫാ. ജോസഫ്‌ കുറ്റിയാങ്കല്‍, ഫാ. ആല്‍ബിന്‍ പുതുപറമ്പില്‍, ഫാ. ജോര്‍ജ്‌ വര്‍ഗീസ്‌ ഞാറക്കുന്നേല്‍, ഫാ.ജോസ്‌ കാക്കല്ലില്‍, ഫാ.എബ്രഹാം കുപ്പപുഴക്കല്‍, ഫാ.കുര്യാക്കോസ്‌ കാപ്പിലിപറമ്പില്‍, ഫാ.കുര്യാക്കോസ്‌ വെള്ളചാലില്‍, സിസ്‌റ്റര്‍ ആന്‍ ജോസ്‌ എസ്‌.എച്ച്‌, ഡോ.സിബി ജെയിംസ്‌, ഡോ.വി.വി ജോര്‍ജ്‌ജുകുട്ടി, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, മാത്തുക്കുട്ടി താന്നിക്കല്‍, ബിനു വാഴേപ്പറമ്പില്‍, ഷിജു വെള്ളപ്ലാക്കല്‍, സെബാസ്‌റ്റ്യന്‍ പയ്യാനിമണ്ഡപത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫാ.തോമസ്‌ കിഴക്കേല്‍, ഫാ.ആല്‍വിന്‍ ഏറ്റുമാനൂക്കാരന്‍, ഷിജു വെള്ളപ്ലാക്കല്‍, ജോസ്‌ മൂലാച്ചാലില്‍, ജോര്‍ജുകുട്ടി വടക്കേത്തകടിയേല്‍, ബൈജു ഇടമുളയില്‍, എബ്രാഹാം പുള്ളോലില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.

ബൈബിള്‍
കണ്‍വെന്‍ഷനില്‍ ഇന്ന്‌

ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 3.30 നു ജപമാല, നാലിനു വിശുദ്ധ കുര്‍ബാനയ്‌ക്കു മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും. മോണ്‍. ജോസഫ്‌ കണിയോടിക്കല്‍, ഫാ. ജോര്‍ജ്‌ജ്‌ പുല്ലുകാലായില്‍, ഫാ.ആല്‍വിന്‍ ഏറ്റുമാനൂക്കാരന്‍.എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

Ads by Google
Saturday 20 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google