Thursday, March 19, 2026 Last Updated 3 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.47 AM

15 വര്‍ഷത്തിനു ശേഷം കുമാര്‍ ഇന്ന്‌ വീടണയും

മണിമല: മരിച്ചുവെന്ന്‌ വീട്ടുകാര്‍ കരുതിയ കുമാര്‍ 15 വര്‍ഷത്തിനു ശേഷം ഇന്ന്‌ വീടണയും. ഓര്‍മ നഷ്‌മായി, 15 വര്‍ഷം മുമ്പ്‌ തമിഴ്‌നാട്ടില്‍ നിന്നു കാണാതായ കുമാറിനെ സുബോധത്തോടെ തിരികെ നല്‍കിയ മലയാളികളുടെ സ്‌നേഹശ്രൂശയ്‌ക്കു മുന്നില്‍ കൈകൂപ്പുകയാണ്‌ തമിഴ്‌നാട്ടിലെ സെന്തില്‍കോട്ട ഗ്രാമം.
ടാക്‌സി ൈഡ്രവറായിരുന്ന കുമാര്‍ 2009 ലാണു തമിഴ്‌നാട്ടില്‍ നിന്ന്‌ അലഞ്ഞുതിരിഞ്ഞു കേരളത്തിലെത്തിയത്‌. 12 വര്‍ഷമായി മണിമലയിലെ ആശ്രയഭവനില്‍ താമസിച്ചു വരികയായിരുന്നു.
ആരോടും മിണ്ടാതെ കഴിഞ്ഞിരുന്ന കുമാര്‍, ആശ്രയഭവനിലെ സ്‌നേഹപരിചരണവും ചികില്‍സയും കൊണ്ട്‌ ഒരാഴ്‌ച മുമ്പാണ്‌ സുബോധം ലഭിച്ച്‌ തമിഴ്‌നാട്ടിലാണു വീടെന്നു പറഞ്ഞത്‌.
ആശ്രയ ഭവനിലെ പാപ്പച്ചന്‍ നരിവേലിക്കുഴിയില്‍ തമിഴില്‍ പല ദിവസങ്ങളായി സംസാരിച്ചതിനെത്തുടര്‍ന്നു ഭാര്യയുടെയും മക്കളുടെയും പേര്‌ പറഞ്ഞു. ഭാര്യ ലൈലയുടെ പേര്‌ വലത്തു കൈയില്‍ പച്ചകുത്തിയതും കാണിച്ചു നല്‍കി. വിമുക്‌തഭടനായ പാപ്പച്ചന്‍ പട്ടാളത്തില്‍ ജോലിചെയ്‌തപ്പോള്‍ ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട്‌ സ്വദേശിയെ വിവരം അറിയിച്ചു. രണ്ടു ദിവസത്തെ തെരച്ചിലില്‍ കുമാറിന്റെ വീട്ടുകാരെ കണ്ടെത്തി. ഇവര്‍ മണിമല ആശ്രയഭവനുമായി ഫോണില്‍ സംസാരിച്ചു.
കൈയില ലൈല എന്ന്‌ പച്ച കുത്തിയിട്ടുണ്ടെന്നു വീട്ടുകാര്‍ പറഞ്ഞതോടെ കുമാറിന്റെ വീട്ടുകാര്‍ തന്നെയെന്ന്‌ ഉറപ്പിച്ചു. ഇന്നലെ രാവിലെ വീട്ടുകാര്‍ മണിമലയിലെ ആശ്രയഭവനിലെത്തി. കുമാറിനെ കണ്ടതോടെ വലിയ പൊട്ടിക്കരച്ചിലുകളാണുയര്‍ന്നത്‌. കുമാറിന്റെ ഭാര്യയും രണ്ട്‌ ആണ്‍ മക്കളും മകളുടെ ഭര്‍ത്താവും കുമാറിന്റെ സഹോദരങ്ങളും ഉള്‍പ്പെടെ പത്തോളം കുടുംബാംഗങ്ങളാണ്‌ ഇന്നലെ രാവിലെ ആശ്രയഭവനില്‍ എത്തിയത്‌. രാത്രി കുമാറുമായി വീട്ടുകാര്‍ മടങ്ങി
''ഞങ്ങളുടെ അണ്ണനെ തിരികെ നല്‍കിയ നിങ്ങള്‍ കടവുളാണ്‌. എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി'' ഇത്‌ പറഞ്ഞ്‌ ലൈല ആശ്രയഭവനില്‍ നിന്നു യാത്ര പറയുമ്പോള്‍ കുമാര്‍ ഓടി വന്ന്‌ വീണ്ടും എല്ലാ അന്തേവാസികളോടും യാത്ര പറഞ്ഞു.
കുടുംബത്തോട്‌ ഒപ്പം വേഗമെത്താന്‍ എല്ലാവര്‍ക്കുമാകട്ടെയെന്ന കുമാറിന്റെ വാക്കുകള്‍ കേട്ട്‌ അന്തേവാസികളില്‍ ഏറെപ്പേരും കണ്ണീരണഞ്ഞു. ഇതിനു മുമ്പ്‌ ഇതര സംസ്‌ഥാനക്കാരായ നാലു പേരെ വീട്ടുകാരെ ഏല്‍പ്പിച്ചിട്ടുണ്ട്‌.

Ads by Google
Saturday 20 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google