Thursday, March 19, 2026 Last Updated 3 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.47 AM

പരോളിനു കൈക്കൂലി അന്വേഷണച്ചുമതല ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‌ നല്‍കിയേക്കും

കൊച്ചി: ജയില്‍ ആസ്‌ഥാനത്തെ ഡി.ഐ.ജി: വിനോദ്‌ കുമാറിനെതിരേ രജിസ്‌റ്റര്‍ ചെയ്‌ത കേസിന്റെ അന്വേഷണചുമതല ഐ.പി.എസ്‌. റാങ്കിലുള്ള ഉദ്യോഗസ്‌ഥന്‌ നല്‍കിയേക്കും. ഇക്കാര്യം പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ആഭ്യന്തര വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.
ജയിലില്‍ പ്രതികളുടെ പരോളിനു കൈക്കൂലി വാങ്ങിയെന്നാണു കേസ്‌. കേസിന്റെ അന്വേഷണച്ചുമതല നിലവില്‍ പൂജപ്പുര വിജിലന്‍സ്‌ യൂണിറ്റ്‌ ഡിവൈ.എസ്‌.പി യ്‌ക്കാണ്‌്. ഡി.ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്‌ഥനെതിരായ കേസ്‌ ഡിവൈ.എസ്‌.പി: റാങ്കിലുള്ള ഉദ്യോഗസ്‌ഥന്‍ അന്വേഷിക്കുന്നത്‌ ശരിയായ നടപടിക്രമത്തിന്റെ ഭാഗമല്ലെന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു.
ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടി സുനി അടക്കമുള്ള പ്രതികളുടെ ബന്ധുക്കളില്‍ നിന്ന്‌ ഡി.ഐ.ജി: വിനോദ്‌ കുമാര്‍ കൈക്കൂലി വാങ്ങിയെന്ന്‌ പരാതിയുണ്ട്‌. അഡ്വ. കുളത്തൂര്‍ ജയ്‌സിങ്ങാണ്‌ ഇത്‌ സംബന്ധിച്ച്‌ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന്‌ നല്‍കിയത്‌.
പ്രതികളുടെ ബന്ധുക്കള്‍ വിനോദ്‌ കുമാറിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കും കൈക്കൂലിപ്പണം അയച്ചതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ കൈക്കൂലി വാങ്ങിയാല്‍ മാത്രമേ സംസ്‌ഥാന വിജിലന്‍സിന്‌ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്നിരിക്കെ, ഡി.ഐ.ജിയുടെ ഭാര്യയുടെ അക്കൗണ്ടില്‍ എത്തിയ പണവുമായി ബന്ധപ്പെട്ട്‌ ക്രിമിനല്‍ കേസെടുപ്പിക്കാന്‍ ആഭ്യന്തര വകുപ്പ്‌ നടപടി സ്വീകരിച്ചിട്ടില്ല.
ലഭിച്ച പരാതികള്‍ പലതും പൂഴ്‌ത്തിയതായും പരാതിയുയര്‍ന്നിരുന്നു. ഡി.ഐ.ജി: വിനോദ്‌ കുമാറിന്റെ ശിപാര്‍ശയില്‍ ആര്‍ക്കെല്ലാം അനധികൃത സൗകര്യങ്ങളും പരോളും ലഭിച്ചിട്ടുണ്ടെന്നും ഇതുവരെ പരിശോധിച്ചിട്ടില്ല.

Ads by Google
Saturday 20 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google