Thursday, March 19, 2026 Last Updated 7 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.47 AM

സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സ്‌ സി.ഇ.ഒയും അറസ്‌റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വീണ്ടും അറസ്‌റ്റ്‌. ദ്വാരപാലകശില്‍പ്പപാളികള്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സ്‌ സി.ഇ.ഒ. പങ്കജ്‌ ഭണ്‌ഡാരി, കവര്‍ച്ചാസ്വര്‍ണം വാങ്ങിയ ബെല്ലാരി ഗോവര്‍ദ്ധനന്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
ദ്വാരപാലകശില്‍പ്പപാളികളില്‍നിന്നു സ്വര്‍ണം വേര്‍തിരിച്ചതു സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സും വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത്‌ ഗോവര്‍ദ്ധനനുമാണെന്നാണ്‌ എസ്‌.ഐ.ടി. കണ്ടെത്തല്‍.
കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും ഭണ്‌ഡാരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന്‌ എസ്‌.ഐ.ടി. കണ്ടെത്തിയിരുന്നു. ശില്‍പ്പപാളികളില്‍നിന്ന്‌ ഒരു കിലോയോളം സ്വര്‍ണം കവര്‍ന്നതായാണ്‌ നിഗമനം. വേര്‍തിരിച്ച സ്വര്‍ണം കല്‍പ്പേഷ്‌ എന്ന ഇടനിലക്കാരന്‍ മുഖേന ഗോവര്‍ദ്ധനനു കൊടുത്തെന്നാണ്‌ എസ്‌.ഐ.ടിയുടെ കണ്ടെത്തല്‍. കര്‍ണാടകയിലെ ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ദ്ധനന്റെ ജൂവലറിയില്‍നിന്ന്‌ കണ്ടെത്തിയിരുന്നു.
പങ്കജ്‌ ഭണ്‌ഡാരി ആദ്യം തെറ്റായ മൊഴിയാണ്‌ അന്വേഷണസംഘത്തിനു നല്‍കിയത്‌. ചെമ്പുപാളികളാണ്‌ തന്റെ സ്‌ഥാപനത്തില്‍ എത്തിച്ചതെന്നും സ്വര്‍ണം പൂശിയ പാളികള്‍ ഏറ്റെടുക്കുകയോ വീണ്ടും സ്വര്‍ണം പൂശുകയോ ചെയ്യില്ലെന്നുമായിരുന്നു മൊഴി.

Ads by Google
Saturday 20 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google