Thursday, March 19, 2026 Last Updated 11 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Dec 2025 07.33 PM

എസ്ഐയെ കൈയ്യേറ്റം ചെയ്ത കേസിൽ യുവാവ് പിടിയിൽ

അടൂർ ആനന്ദപ്പള്ളി സ്വദേശിയായ താമരശ്ശേരി വടക്കേതിൽ വീട്ടിൽ നജീബ് എം.റ്റി.(37) ആണ് അറസ്റ്റിലായത്.
arrest,

അയൽവാസിയായ വയോധികയുടെ പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ കൈയ്യേറ്റം ചെയ്ത കേസിൽ യുവാവ് പിടിയിൽ. അടൂർ ആനന്ദപ്പള്ളി സ്വദേശിയായ താമരശ്ശേരി വടക്കേതിൽ വീട്ടിൽ നജീബ് എം.റ്റി.(37) ആണ് അറസ്റ്റിലായത്.

2008ലെ നരഹത്യാക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി . അടൂർ പൊലീസ് സബ്ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് അറസ്റ്റ്. അയൽവാസിയായ വയോധികയുടെ വീട്ടിലെത്തി കലഹിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ഡിസംബർ 12 ന് രാത്രിയാണ് സംഭവം നടന്നത്. വയോധികയുടെ പരാതി പൊലീസ് കൺട്രോൾ റൂമിലേക്കാണ് എത്തിയത്. നജീബിനെതിരെയായിരുന്നു 73കാരി പരാതി നൽകിയത്. തുടർന്ന് അടൂർ പൊലീസ് പ്രതിയെ തേടിയെത്തി. അക്രമാസക്തനായ പ്രതി പൊലീസിനെ അസഭ്യം പറഞ്ഞുകൊണ്ട് കൈയ്യേറ്റം ചെയ്തെന്നാണ് ആരോപണം.

Ads by Google
Friday 19 Dec 2025 07.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google