Thursday, March 19, 2026 Last Updated 21 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Dec 2025 02.39 PM

വാളയാറിലെ ആൾക്കൂട്ട മർദനത്തിൽ 5 പേർ അറസ്റ്റിൽ ; രാംനാരായണന്‍ നേരിട്ടത് മണിക്കൂറുകൾ നീണ്ട ക്രൂരമർദനം,

സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
valayar

വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തില്‍ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്‍ മരിച്ചത് മണിക്കൂറുകൾ നീണ്ട കൊടും ക്രൂരതയ്ക്കൊടുവില്‍. രാംനാരായണൻ്റെ ശരീരത്തിൽ ആസകലം മർദ്ദനമേറ്റ പാടുകളുണ്ട്. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം ഇയാളെ ആക്രമിച്ചത് . സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പോലീസ് അറിയിച്ചു.

ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തുകയായിരുന്നു. ഇയാളുടെ പുറം മുഴുവൻ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കുണ്ട്. അവശനിലയിൽ ആയ രാമനാരായണനെ പോലീസ് എത്തി പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കണ്ടപ്പോൾ കള്ളൻ എന്ന് തോന്നി എന്നാണ് നാട്ടുകാരുടെ മറുപടി. എന്നാൽ രാംനാരായണൻ പാലക്കാട് എത്തിയത് ജോലി തേടിയാണെന്ന് കുടുംബം അറിയിച്ചു. പ്രദേശവാസികളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Ads by Google
Friday 19 Dec 2025 02.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google