Thursday, March 19, 2026 Last Updated 21 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Dec 2025 08.40 AM

ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട് ഛത്തീസ്ഗഡ് സ്വദേശി ; കേസില്‍ അഞ്ചുപേരെ അറസറ്റ് ചെയ്തു

uploads/news/2025/12/816805/mob-attack.jpg

വാളയാര്‍: ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണ്‍ ബാഗേലിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റുമാര്‍ട്ടത്തിന് വിധേയനാക്കും. കേസില്‍ അഞ്ചുപേരെ അറസറ്റ് ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ടം തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായി തന്നെ ചികിത്സിച്ച ഡോക്ടറോട് രാം നാരായണ്‍ മരണമൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സമൂഹമനസ്സാക്ഷി ഉയരുകയാണ്.

നാലു ദിവസം മുമ്പാണ് രാംനാരായണ്‍ ബാഗല്‍ തൊഴില്‍തേടി കേരളത്തില്‍ എത്തിയത്. പാലക്കാട് കിന്‍ഫ്രയ്ക്ക് സമീപം താമസിക്കുന്ന ബന്ധുവിനെ തേടിയായിരുന്നു എത്തിയത്. ആറു മാസം മുമ്പ് ഇവിടെ താമസമാക്കിയ ബന്ധുവിന്റെ അടുത്തു നിന്നുകൊണ്ട് തൊഴില്‍ തേടാനായിരുന്നു ഉദ്ദേശം. ഏതാനും ദിവസമായി തൊഴിലന്വേഷണം നടത്തിയെങ്കിലും കിട്ടാതെ വന്നതിനെ തുടര്‍ന്ന് മടങ്ങാന്‍ നില്‍ക്കുകയാണ്.

തൊഴിലന്വേഷണത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ രാം നാരായണ്‍ വഴിതെറ്റി ചുറ്റിക്കറങ്ങുകയായിരുന്നു. ബ്ന്ധുവിനെ വിളിച്ച് വഴി ചോദിച്ചുകൊണ്ടിരിക്കെയാണ് ഒരുകൂട്ടം ആള്‍ക്കാര്‍ മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ പിടികൂടിയതും തല്ലിച്ചതച്ചതും. അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തം വാര്‍ന്നു കിടന്ന രാം നാരായണെ മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. ബുധനാഴ്ച നടന്ന സംഭവത്തില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം നടന്നത്. മോഷണമുതല്‍ കണ്ടെത്തിയതുമില്ല. രാംനാരായണന് ആറും നാലും വയസ്സുള്ള രണ്ടു മക്കളുമുണ്ട്.

Ads by Google
Friday 19 Dec 2025 08.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google