Thursday, March 19, 2026 Last Updated 7 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Dec 2025 04.28 PM

മുംബൈയില്‍ നിന്ന് കൊണ്ടുവന്നത് എട്ട് കോടിയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

വാളയാറിലെ എക്സൈസ് ചെക്ക് പോസ്റ്റിലാണ് രേഖകൾ ഇല്ലാതെ കടത്തി കൊണ്ടുവന്ന സ്വർണം പിടികൂടിയത്.
arrest

പാലക്കാട് എട്ട് കോടി രുപയോളം വിലമതിക്കുന്ന 8•696 കിലോഗ്രാം സ്വർണവുമായി രണ്ട് യുവാക്കൾ പിടിയിൽ. വാളയാറിലെ എക്സൈസ് ചെക്ക് പോസ്റ്റിലാണ് രേഖകൾ ഇല്ലാതെ കടത്തി കൊണ്ടുവന്ന സ്വർണം പിടികൂടിയത്.

കൊയമ്പത്തൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിൽ നിന്നാണ് വാഹന പരിശോധനക്കിടെ സ്വർണം പിടി കൂടിയത്. മുoബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ, ഹിദേഷ് ശിവരാം സേലങ്കി എന്നിവരെയാണ് പിടിയിലായത്.

ഇവരെ തുടർ നടപടികൾക്കായി വാളയാർ എൻഫോഴ്സ്മെന്റ് സ്കോഡ് സ്റ്റേറ്റ് ജിഎസ്ടി ഡിപ്പാർട്ട്മെന്‍റിന് കൈമാറി. തൃശൂരിലെ ഒരു ജ്വല്ലറിയിലേക്കാണ് സ്വർണം കൊണ്ടു പോയിരുന്നതെന്നാണ് വിവരം.

Ads by Google
Thursday 18 Dec 2025 04.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google