Thursday, March 19, 2026 Last Updated 14 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Dec 2025 04.03 PM

കണ്ണൂർ കോർപ്പറേഷൻ മേയറായി പി. ഇന്ദിര; ഡിസിസി യോഗത്തിൽ അന്തിമ തീരുമാനം

കോണ്‍ഗ്രസ് വിമത ഉള്‍പ്പെടെ 4 സ്ഥാനാര്‍ഥികള്‍ മത്സരിച്ച പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്
uploads/news/2025/12/816681/3.gif
photo - facebook

കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ പുതിയ മേയറായി പി. ഇന്ദിരയെ നിശ്ചയിച്ചു. നിലവിൽ ഡെപ്യൂട്ടി മേയറായ ഇന്ദിരയെ മേയറാക്കാൻ കണ്ണൂർ ഡിസിസി തീരുമാനിക്കുകയായിരുന്നു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ പേരും അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും സീനിയോറിറ്റിയും പ്രവർത്തന പരിചയവും ഇന്ദിരയ്ക്ക് തുണയായി. ഇത്തവണ മേയർ സ്ഥാനം വനിതാ സംവരണമാണ്.

പയ്യാമ്പലം ഡിവിഷനിൽ നിന്ന് കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ദിര കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് വിമത ഉൾപ്പെടെ നാല് സ്ഥാനാർത്ഥികൾക്കെതിരെ 48 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഇന്ദിരയുടെ വിജയം. 2015-ൽ കണ്ണൂർ കോർപ്പറേഷനായത് മുതൽ തുടർച്ചയായി മൂന്ന് തവണയും ഇന്ദിര കൗൺസിലറായിട്ടുണ്ട്. ഓരോ തവണയും വ്യത്യസ്ത ഡിവിഷനുകളിൽ (കാണാത്തേർ, കസാനക്കോട്ട, പയ്യാമ്പലം) നിന്ന് മത്സരിച്ച് വിജയിച്ചു എന്ന പ്രത്യേകതയുമുണ്ട്.

Ads by Google
Thursday 18 Dec 2025 04.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google