Thursday, March 19, 2026 Last Updated 12 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.13 AM

മുസ്‌ളംലീഗ് ജനാധിപത്യത്തെ കശാപ്പ് ചെയ്തവര്‍, വര്‍ഗ്ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി

uploads/news/2025/12/816644/vellapally-nateasan-600-360.gif

കൊല്ലം: താന്‍ സംസാരിച്ചത് മുസ്‌ളീം സമുദായത്തിനെതിരേ അല്ലെന്നും മുസ്‌ളീംലീഗ് പാര്‍ട്ടിക്കെതിരേയാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്‌ളീംലീഗ് കേരളത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയാണെന്നും ഈ നിലപാടില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലീഗ് നേതാക്കളും മാധ്യമങ്ങളും തന്നെ തേജോവധം ചെയ്‌തെന്നും പറഞ്ഞു.

മുസ്‌ളീംലീഗിനെതിരേ വെള്ളാപ്പള്ളി പൊട്ടിത്തെറിക്കുകയായിരുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍. പണവും അധികാരവും ഉപയോഗിച്ച് ആരോടും എന്തും ചെയ്യാം എന്ന അഹങ്കാരമാണവര്‍ക്ക്. എംപിമാരെ നോമിനേറ്റ് ചെയ്തവരില്‍ എല്ലാം മുസ്‌ളീങ്ങളാണ്. ഒറ്റ പിന്നോക്ക - പട്ടികജാതിക്കാരില്ല. മുസ്‌ളീംലീഗ് മലപ്പുറം പാര്‍ട്ടിയാണെന്നും മലപ്പുറത്തെ സമ്പന്നരെ സഹായിക്കാനും ഉയര്‍ത്തിക്കൊണ്ടുവരാനും നോക്കുന്നവരാണെന്നും പറഞ്ഞു. മലപ്പുറത്തേക്ക് ലീഗ് എല്ലാം ഊറ്റിയെടുക്കുകയാണ്. സ്‌കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളുമെല്ലാം അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതര സമുദായങ്ങള്‍ക്ക് ഒന്നും മുസ്‌ളീങ്ങള്‍ അല്ലാത്ത ഒരാള്‍ക്കും നിയമനം പോലും നല്‍കില്ല.

ലീഗിനാണ് ഏറ്റവും വലിയ ജാതിചിന്ത. പക്ഷേ വര്‍ എന്നെ വര്‍ഗ്ഗീയവാദിയെന്ന് പ്രചരിപ്പിക്കുകയാണ്. തനിക്കെതിരേ ചന്ദ്രിക ദിനപ്പത്രത്തില്‍ എഡിറ്റോറിയല്‍ എഴുതുക പോലും ചെയ്തു. എസ്എന്‍ഡിപി ഒരു മതത്തിനും എതിരല്ല. ജാതി ചിന്ത തന്റെയുള്ളിലില്ല. താന്‍ സംസാരിച്ചത് തന്റെ സമുദായത്തിന് വേണ്ടിയാണ്. താന്‍ സഞ്ചരിക്കുന്നത് ഗുരുവിന്റെ പാതയില്‍. തന്റെ സമുദായം തനിക്കൊപ്പ തനിക്കൊപ്പമുണ്ട്. താന്‍ മുഖ്യമന്ത്രിയുടെ കൂടെ കാറില്‍ വന്നത് വലിയ പ്രശ്‌നമായി. ഒരു മുസ്‌ളീംലീഗ് നേതാവിന്റെ കാറില്‍ മറ്റൊരു ജാതിയിലോ സമുദായത്തിലോ ഉള്ള ആരെയെങ്കിലും കയറ്റുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. താന്‍ പറഞ്ഞതൊക്കെ പറഞ്ഞതാണെന്നും നിലപാടില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Ads by Google
Thursday 18 Dec 2025 11.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google