Thursday, March 19, 2026 Last Updated 12 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Dec 2025 07.32 AM

'പോറ്റിയെ കേറ്റിയെ' പാരഡിയില്‍ കേസെടുത്തു; മതവികാരം വ്രണപ്പെടുത്തിയതിനും സ്പര്‍ദ്ധ ഉണ്ടാക്കിയെന്നും ആക്ഷേപം

uploads/news/2025/12/816595/parody.jpg

'പോറ്റിയെ കേറ്റിയെ' പാരഡിഗാനത്തില്‍ മതവികാരം വ്രണപ്പെടുത്തയതിന് കേസ്. സംഭവത്തില്‍ നാലുപേര്‍ക്കെതിരേയാണ് കേസ്. തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി റവാഡ ചന്ദ്രശേഖറിന് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍.

മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്. ശബരിമല സ്വര്‍ണക്കൊള്ള പരാമര്‍ശിക്കുന്ന പാരഡി ഗാനത്തിന് എതിരെ കേസെടുക്കാമെന്ന് പൊലീസ് റിപ്പോര്‍ട്ട് വന്നിരുന്നു. സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗമാണ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പാരഡി ഗാനം ഭക്തിഗാനത്തെ അവഹേളിച്ച് ഭക്തര്‍ക്ക് വേദന ഉണ്ടാക്കിയെന്നാണ് പരാതി.

ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും എഫ്ഐആറില്‍ കുഞ്ഞുപിള്ള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മതവിദ്വേഷം വ്രണപ്പെടുത്തി എന്ന കുറ്റം നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Ads by Google
Thursday 18 Dec 2025 07.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google