Thursday, March 19, 2026 Last Updated 11 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.39 PM

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ്; യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജൻറ് ബ്ലെസ്‍ലി പിടിയിൽ

on

കോഴിക്കോട്: ഡിജിറ്റൽ തട്ടിപ്പ് നടത്തിയ കേസിൽ യുറ്റ്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജൻറ് ബ്ലെസ്‍ലി പിടിയിൽ.

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് ബ്ലെസ്ലിയെ കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടത്തൽ.തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മ്യൂൾ അക്കൗണ്ടുകൾ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.

കുറച്ചു നാളുകളായി ക്രൈംബ്രാഞ്ച് സംഭവത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. അങ്ങനെ ആണ് അന്വേഷണ സംഘം ബ്ലെസ്‍ലിയിലേക്ക് എത്തിയത്. സമാനമായ രീതിയിൽ തട്ടിപ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ടെന്നും അവരെ പിടികൂടാൻ ഉണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

Ads by Google
Tuesday 16 Dec 2025 04.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google