Thursday, March 19, 2026 Last Updated 7 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.14 AM

മെട്രോയും എയിംസും, തിരുവനന്തപുരത്ത് ബിജെപിക്ക് വമ്പന്‍ പദ്ധതികള്‍ ; വികസനരേഖയും പ്രോഗ്രസ് കാര്‍ഡും ഉണ്ടാകും

uploads/news/2025/12/816276/trivandrum-corparation.jpg

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ വമ്പന്‍ വിജയം നേടി ഭരണം പിടിച്ചെടുത്ത ബിജെപി അധികാരത്തിലേറുന്നതോടെ തിരുവനന്തപുരത്ത് ലക്ഷ്യമിടുന്നത് വമ്പന്‍ പദ്ധതികളെന്ന് സൂചന നല്‍കി രാജീവ് ചന്ദ്രശേഖര്‍. കേന്ദ്രത്തിന്റെയും സംസ്ഥാനത്തെയും ഭരണത്തോടെ ഇരട്ട എഞ്ചിനായി പ്രവര്‍ത്തിച്ച് മെട്രായും എയിംസും അടക്കമുള്ള പദ്ധതികള്‍ കാണ്ടുവന്ന്് തിരുവനന്തപുരത്തെ വികസനോന്മുഖമാക്കുകയാണ് ലക്ഷ്യം.

വികസിത അനന്തപുരിയാണ് ബിജെപി ല്യക്ഷമിടുന്നതെന്നും വികസനത്തിനുള്ള രേഖ അവതരിപ്പിക്കുമെന്നും എല്ലാ വര്‍ഷവും പ്രോഗ്രസ് കാര്‍ഡ് പ്രസിദ്ധീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. നിരവധി കേന്ദ്രപദ്ധതികള്‍ തിരുവനന്തപുരം നഗരസഭയില്‍ നടപ്പാക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. ഭരണംകിട്ടിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടുവന്ന് നഗരത്തിന്റെ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള വികസനരേഖ അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പിനെ സമീപിച്ചത് തന്നെ.

മെട്രോയ്ക്കാണ് പ്രഥമ പരിഗണന പുറമേ എയിംസും വിഴിഞ്ഞത്തെ അടിസ്ഥാന വികസനവും അടക്കമുള്ള പദ്ധതികള്‍ വികസനരേഖയില്‍ ലക്ഷ്യമിടുന്നുണ്ട്. പാപ്പനംകോട് മുതല്‍ ഈഞ്ചയ്ക്കല്‍ വരെ നഗരം ചുറ്റി 8000 കോടി ചെലവുള്ള അത്യാധുനി സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുമിക്കുന്ന മെട്രോ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാവുകയാണ്.

ഭാവിയില്‍ ഇത് നെയ്യാറ്റിന്‍കര വരെയും ആറ്റിങ്ങല്‍ വരെയും നീട്ടാനും പദ്ധതിയുണ്ട്. മെട്രോയ്ക്ക് കേന്ദ്രം അനുമതി നല്‍കിയേക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമേ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടും പ്രഖ്യാപനമുണ്ടാകും. വിഴിഞ്ഞത്തിന്റെ മേഖലകളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കും. തലസ്ഥാന വികസന പദ്ധതിക്ക് കൂടുതല്‍ ഫണ്ട് നല്‍കുന്നതടക്കം പ്രഖ്യാപനങ്ങളുണ്ടാകും.

Ads by Google
Tuesday 16 Dec 2025 11.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google