Thursday, March 19, 2026 Last Updated 13 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Dec 2025 10.29 AM

സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്തി ; ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ രോഷം

uploads/news/2025/12/816272/nithishkumar1.jpg

പാറ്റ്‌ന: യുവതിയുടെ മുഖത്ത് നിന്നും ഹിജാബ് വലിച്ചു താഴ്ത്തി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. തിങ്കളാഴ്ച പാറ്റ്‌നയില്‍ സര്‍ക്കാരിന്റെ ഒരു പരിപാടിക്കിടയിലായിരുന്നു നിതീഷ്‌കുമാറിന്റെ പ്രവര്‍ത്തി. ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെ വീല്‍ചെയറില്‍ ആയിരുന്ന ഡോക്ടറായ യുവതിയുടെ മുഖം കാണട്ടെ് എന്ന് പറഞ്ഞ് ഹിജാബ് മുഖത്ത് നിന്നും വലിച്ചു താഴ്ത്തുകയായിരുന്നു.

പട്‌നയില്‍ ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിയമന കത്ത് കൈമാറുന്നതായിരുന്നു ചടങ്ങ്. ഹിജാബ് ഊരി മാറ്റാന്‍ ശ്രമിച്ച നിതീഷ് കുമാറിനെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി തടയുന്നതും ദൃശ്യങ്ങളില്‍ കാണാം. 10ാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് 74-കാരനായ ജെഡിയു നേതാവിന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി.

സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചതിന് പിന്നാലെ അദ്ദേഹം യുവതിയോട് നിഖാബ് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യത്തോട് ഏതെങ്കിലും തരത്തില്‍ യുവതിക്ക് പ്രതികരിക്കാന്‍ കഴിയുന്നതിന് മുമ്പുതന്നെ നിതീഷ് കുമാര്‍ അവരുടെ മുഖത്തുനിന്നും ബലമായി നിഖാബ് പിടിച്ച് താഴേക്ക് വലിച്ചു.ഇതോടെ യുവതിയുടെ മുഖം ഭാഗികമായി വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവത്തില്‍ നിതീഷ്‌കുമാര്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാപ്പുപറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പദത്തില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ലെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

Ads by Google
Tuesday 16 Dec 2025 10.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google