Thursday, March 19, 2026 Last Updated 10 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 09.55 AM

തിരുവനന്തപുരത്ത് ആര് മേയറാകും ; വി.വി. രാജേഷിന് കൂടുതല്‍ സാധ്യതയെന്ന് വിലയിരുത്തല്‍

uploads/news/2025/12/816052/vv-rajesh.jpg

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ആരെ മേയറാക്കുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുന്നു. സംസ്ഥാന സെക്രട്ടറി വി.വി.രാജേഷും മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുമാണ് സജീവ പരിഗണനയിലുള്ളത്. കോണ്‍ഗ്രസ് വന്‍ വിജയം നേടിയ കൊച്ചി, തൃശൂര്‍, കണ്ണൂര്‍ മേയര്‍മാരുടെ കാര്യത്തില്‍ കോണ്‍ഗ്രസും ആലോചനയിലാണ്.

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ തുടര്‍ന്ന് മുന്നണികള്‍. തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് വി വി രാജേഷും ,ആര്‍ ശ്രീലേഖയും ആണ് പരിഗണനയിലുള്ളത്. വി.വി. രാജേഷ് മേയറായാല്‍ ശ്രീലേഖയെ ഡപ്യൂട്ടി മേയറാക്കിയേക്കുമെന്നാണ് സൂചന. പ്രവര്‍ത്തി പരിചയം കണക്കാക്കി രാജേഷിന് തന്നെയാണ് മൂന്‍തൂക്കും. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തീരുമാനം എടുക്കും. കേന്ദ്രനേതൃ ത്വത്തിന്റെ അനുമതിയോടെ സംസ്ഥാനനേതൃത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

ശ്രീലേഖയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കാനും ബിജെപിയ്ക്ക് ആലോചനയുണ്ട്. കോണ്‍ഗ്രസും തങ്ങള്‍ മുന്നേറ്റമുണ്ടാക്കിയ കോര്‍പ്പറേഷനില്‍ മേയറെ തീരുമാനിക്കാനുള്ള നീക്കത്തിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, വി.കെ മിനിമോള്‍, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഇടതുപക്ഷത്തിന് കിട്ടിയ ഏക കോര്‍പ്പറേഷനായ കോഴിക്കോട് ഡോ. എസ് ജയശ്രീയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സിപിഐഎം നീക്കം.

Ads by Google
Monday 15 Dec 2025 09.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google