Thursday, March 19, 2026 Last Updated 10 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 08.03 AM

പ്രധാനമന്ത്രി വീണ്ടും വിദേശത്തേക്ക് ; ജോര്‍ദാന്‍, എത്യോപ്യ, ഒമാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ന് തിരിക്കും

uploads/news/2025/12/816041/prime-minister-in-parliamen.gif

ന്യൂഡല്‍ഹി :പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജോര്‍ദ്ദാന്‍, എത്യോപ്യ, ഒമാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ യാത്ര തിരിക്കും. ഇന്ത്യയും ജോര്‍ദാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി മോദി ജോര്‍ദാനിലേക്കുള്ള ആദ്യ പൂര്‍ണ്ണ ഉഭയകക്ഷി സന്ദര്‍ശനമാണിത്.

ജോര്‍ദാനില്‍ ആണ് പ്രധാനമന്ത്രിയുടെ ആദ്യം സന്ദര്‍ശനം. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള ബില്‍ അല്‍ ഹുസൈനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് എത്യോപ്യയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കും. എത്യോപ്യന്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.

2018 ഫെബ്രുവരിയില്‍ പലസ്തീനിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി മോദി ജോര്‍ദാന്‍ വഴി സഞ്ചരിച്ചിരുന്നു. ജോര്‍ദാനിലെത്തുന്നു പ്രധാനമന്ത്രി മോദി ഇന്ത്യന്‍ സമൂഹവുമായി സംവദിക്കും. 17, 18 തീയതികളിലാണ് ഒമാന്‍ സന്ദര്‍ശനം.

പ്രധാനമന്ത്രിക്കൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഒമാനില്‍ എത്തും. പ്രതിരോധം, വ്യാപാരം, കൃഷി, ഊര്‍ജ്ജം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പുവെക്കും.

Ads by Google
Monday 15 Dec 2025 08.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google