Thursday, March 19, 2026 Last Updated 20 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 12.43 PM

പാലക്കാട് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ; ഭരണം ത്രിശങ്കുവില്‍, അകത്തേതറ പഞ്ചായത്തില്‍ ഭരണം

uploads/news/2025/12/815776/BJP-flag.gif

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷത്തിക്കേ് നീങ്ങുമ്പോള്‍ പാലക്കാട് നഗരസഭയില്‍ ബിജെപിയ്ക്ക് ആശങ്ക. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലൂം ഭരണം നിലനിര്‍ത്താന്‍ മറ്റു മുന്നണികളുടെ സഹായം തേടേണ്ടി വരും. ഫലം ഏറെക്കുറെ പൂര്‍ത്തിയാകുമ്പോള്‍ എന്‍ഡിഎയ്ക്ക് 25, യുഡിഎഫ് 18 , എല്‍ഡിഎഫ് 9 എന്നതാണ് നില.

മൂന്ന് സീറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. അതേസമയം 38 വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന പാലക്കാട്ടെ അകത്തേത്തറ പഞ്ചായത്തില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് ഭരണം പിടിക്കുകയും ചെയ്തു. കേവലഭൂരിപക്ഷം നേടാന്‍ കഴിഞ്ഞെങ്കിലും രണ്ടു പഞ്ചായത്തുകളില്‍ ഭരണം നേടാനും ഷൊര്‍ണൂര്‍ ഉള്‍പ്പെടെ രണ്ടു നഗരസഭയില്‍ പ്രതിപക്ഷ മാകാനും വിവിധ പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും പ്രതിപക്ഷമാകാനും കഴിഞ്ഞിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയിലേക്ക് നീങ്ങുകയാണ് ബിജെപി. കേവലഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകള്‍ മാത്രം അകലെ നില്‍ക്കുന്ന ബിജെപി 48 സീറ്റുകള്‍ ബിജെപി നേടിയിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് ഒരു കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേക്ക് എത്തുന്നത്. കേരളത്തില്‍ ഉടനീളം മികച്ച നില കൈവരിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

Ads by Google
Saturday 13 Dec 2025 12.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google