Thursday, March 19, 2026 Last Updated 13 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 08.52 AM

എല്‍ഡിഎഫിന് വന്‍മുന്നേറ്റം ഉണ്ടാക്കാനാകുന്നു ; ജില്ലാ പഞ്ചായത്തിലും ബ്ളോക്ക് പഞ്ചായത്തിലും ഇഞ്ചോടിഞ്ച് പോരാട്ടം

uploads/news/2025/12/815676/election-ink.gif

തിരുവനന്തപുരം: കേരളം ആകാംഷയോടെ കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം ഒരു മണിക്കൂറിലേക്ക് കടക്കുമ്പോള്‍ എല്‍ഡിഎഫിന്റെ വന്‍ മുന്നേറ്റം. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാപഞ്ചായത്ത്, ബ്‌ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തുന്നത്. പലയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് വോട്ടെണ്ണലില്‍ കാഴ്ച വെയ്ക്കുന്നത്.

കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് മൂന്നിടത്തും യുഡിഎഫ് രണ്ടിടത്തും എന്‍ഡിഎ ഒരിടത്തുമാണ് മുന്നില്‍ നില്‍ക്കുന്നത്. മുനിസിപ്പാലിറ്റിയില്‍ 28 ഇടത്ത് എല്‍ഡിഎഫും യുഡിഎഫ് 26 ഇടത്തും മുന്നില്‍ നില്‍ക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് നാലിടത്ത് മാത്രമാണ് മുന്നിട്ടു നില്‍ക്കാനാകുന്നത്. ജില്ലാ പഞ്ചായത്തില്‍ എട്ടിടത്ത് എല്‍ഡിഎഫും അഞ്ചിടത്ത് യുഡിഎഫും മുന്നിലുണ്ട്. എന്‍ഡിഎ യ്ക്ക് ഒരിടത്തും മുന്നിലെത്താന്‍ കഴിഞ്ഞിട്ടില്ല.

ബ്‌ളോക്ക് പഞ്ചായത്തുകളില്‍ 38 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുകയാണ്. യുഡിഎഫിന് 30 സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ജില്ല പാഞ്ചായത്തിലും ബ്‌ളോക്ക് പഞ്ചായത്തിലും എന്‍ഡിഎയ്ക്ക് മുന്നേറ്റം ഉണ്ടാക്കാനായില്ല. ഗ്രാമഞ്ചായത്തുകളില്‍ 131 എണ്ണത്തിലും ലീഡ് എല്‍ഡിഎഫിനാണ്. യുഡിഎഫിന് 104 സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കാനാകുന്നത്. എന്‍ഡിഎയ്ക്ക് 10 ഇടങ്ങളിലും മറ്റുള്ളവര്‍ക്ക് 10 സീറ്റുകളിലും മുമ്പോട്ട് പോകാനായിട്ടുണ്ട്.

Ads by Google
Saturday 13 Dec 2025 08.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google